കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല
കോഴിക്കോട്: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കൺവെൻഷനിൽ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല. സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.
നെഞ്ചുവേദനയെ തുടർന്ന് സോണിയ ഗാന്ധിയെ സര്‍ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ചികിത്സ തുടരുന്നത്. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഖാർഗെ പങ്കെടുക്കും
രാഹുലിന് പകരം മല്ലികാർജുൻ ഖാർഗെ പരിപാടിയിൽ പങ്കെടുത്ത് ഗ്യാരണ്ടി ബസ് ഫ്ലാഗ് ഓഫ് ചെയ്യും.
പ്രമുഖ നേതാക്കൾ പങ്കെടുക്കും
ഇന്ന് വൈകിട്ട് നടക്കുന്ന കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.
English Summary
Rahul Gandhi will not attend the UDF election convention in Kozhikode due to Sonia Gandhi’s hospitalization following chest pain. Mallikarjun Kharge will attend the event instead.









