web analytics

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ആൺ സുഹൃത്തിനൊപ്പം ലഹരിവിൽപ്പനയിലേക്ക്; 18-കാരിയും യുവാവും എംഡിഎംഎയുമായി പിടിയിൽ; സംഭവം കോതമംഗലത്ത്

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ആൺ സുഹൃത്തിനൊപ്പം ലഹരിവിൽപ്പനയിലേക്ക്; 18-കാരിയും യുവാവും എംഡിഎംഎയുമായി പിടിയിൽ; സംഭവം കോതമംഗലത്ത്

കൊച്ചി: കോതമംഗലം മേഖലയിൽ എക്‌സൈസ് നടത്തിയ വൻ ലഹരിവേട്ടയിൽ 37 ഗ്രാം എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിലായി.

ഇടുക്കി പീരുമേട് ഏലപ്പാറ ഹെലിബെറിയ സ്വദേശിയായ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് പിടിയിലായത്.

കോളജ് വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചതാണെന്നാണ് എക്‌സൈസ് കണ്ടെത്തൽ. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 37.229 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു.

പഠനം ഉപേക്ഷിച്ച് ലഹരി വിൽപ്പനയിലേക്ക് തിരിഞ്ഞ യുവതി, ആഡംബര ഹോട്ടലുകളിൽ താമസിച്ച് ഇടപാടുകൾ നടത്തിയിരുന്നുവെന്നും എക്‌സൈസ് വ്യക്തമാക്കി. ദിവസേന ഏകദേശം 3000 രൂപ വാടകയുള്ള ഹോട്ടൽ മുറികളിൽ താമസിച്ചായിരുന്നു പ്രവർത്തനം.

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോതമംഗലം ടൗൺ കേന്ദ്രീകരിച്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം.പി.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

kothamangalam-mdma-drug-bust-youth-arrest

കോതമംഗലം, ലഹരിവേട്ട, എംഡിഎംഎ, എക്‌സൈസ്, റിസാന ഫാത്തിമ, അനന്തു പ്രസാദ്, കേരള വാർത്ത, മയക്കുമരുന്ന്, ക്രൈം വാർത്ത

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം; ‘കറക്ക’ത്തിലെ ‘തിരിച്ചു പോണം’ ഗാനം പുറത്തിറങ്ങി

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം; 'കറക്ക'ത്തിലെ ‘തിരിച്ചു പോണം’...

ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ; പിണറായി വിജയനെതിരെ കെ രഞ്ജിത്ത്; ബിജെപിയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്

ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ; പിണറായി വിജയനെതിരെ കെ രഞ്ജിത്ത്; ബിജെപിയുടെ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

ഏറ്റുമാനൂരിൽ വീണാ നായർക്ക് പകരം ആതിര ഡി. നായർ; എൻഡിഎയിലെ ‘യുവതാരം’

ഏറ്റുമാനൂരിൽ വീണാ നായർക്ക് പകരം ആതിര ഡി. നായർ; എൻഡിഎയിലെ 'യുവതാരം' കൊച്ചി:...

വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ 'സീറ്റ് കച്ചവടത്തിന്' മൂക്കുകയറിട്ട് കേന്ദ്ര...

Related Articles

Popular Categories

spot_imgspot_img