web analytics

ജി സുധാകരന്‍ നിയമസഭയില്‍ വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻമന്ത്രി ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ കോൺഗ്രസ് നേതൃത്വം ഗൗരവമായി കാണുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് തന്ത്രപരമായ നീക്കമാണെന്നും, അദ്ദേഹത്തിന്റെ നിലപാടുകൾക്ക് നാട്ടിൽ സ്വീകാര്യത ലഭിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുധാകരന്റെ നീക്കങ്ങളുടെ പുരോഗതി കോൺഗ്രസ് നേതൃത്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, അദ്ദേഹത്തെ പിന്തുണയ്ക്കണമോയെന്ന കാര്യത്തിൽ യുഡിഎഫ് ആലോചിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കും എന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഇപ്പോൾ തിരക്കുപിടിച്ച് അഭിപ്രായം പറയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുധാകരന്റെ നിലപാടിനെ പിന്തുണച്ച് സംസാരിച്ചു.

ജി. സുധാകരനെപ്പോലൊരു പൊതുപ്രവർത്തകൻ നിയമസഭയിൽ ഉണ്ടാകുന്നത് പാർലമെന്ററി ജനാധിപത്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും ഗുണകരമാകും എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ സുധാകരനെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ പാർട്ടിയും യുഡിഎഫും ചേർന്ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കേണ്ടതുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത് സിപിഎമ്മിനേറ്റ വലിയ തിരിച്ചടിയാണെന്നും ചെന്നിത്തല ആരോപിച്ചു. ദീർഘകാലം പാർട്ടിക്കായി പ്രവർത്തിച്ച ഒരു കമ്യൂണിസ്റ്റ് നേതാവിനെ അപമാനിച്ച് പുറത്താക്കിയത് സിപിഎമ്മിന്റെ വലിയ വഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു.

സിപിഎമ്മിന്റെ രക്തസാക്ഷി കുടുംബത്തിൽ നിന്നുള്ള നേതാവാണ് സുധാകരനെന്നും, ഇത്തരത്തിൽ പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകേണ്ടിവന്നത് അദ്ദേഹത്തിന് വലിയ വേദനയുണ്ടാക്കിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

English Summary

KPCC president Sunny Joseph said the Congress is closely observing former minister G. Sudhakaran’s decision to contest the Assembly election as an independent candidate. He described it as a strategic move and said the UDF will take a decision on whether to support him after proper discussions. Congress leader Ramesh Chennithala also commented that Sudhakaran’s presence in the Assembly would be beneficial for parliamentary democracy, while criticizing the CPM for allegedly humiliating and sidelining a senior communist leader.

spot_imgspot_img
spot_imgspot_img

Latest news

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

Other news

 ‘അയ്യോ പാമ്പ്!’ ചേരയെ കണ്ടപ്പോൾ പരേഡ് മറന്നു;  ദൃശ്യങ്ങൾ വൈറൽ

 ‘അയ്യോ പാമ്പ്!’ ചേരയെ കണ്ടപ്പോൾ പരേഡ് മറന്നു;  ദൃശ്യങ്ങൾ വൈറൽ തിരുവനന്തപുരം: തൈക്കാട് പൊലീസ്...

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണം! ‘കൈപ്പത്തി’ ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണം! 'കൈപ്പത്തി' ക്ഷേത്രത്തിൽ പ്രത്യേക വഴിപാട് പാലക്കാട്: K. C. Venugopal...

കാമുകനൊപ്പം പോകണം! നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി വിവാഹിതയുടെ പ്രതിഷേധം

കാമുകനൊപ്പം പോകണം! നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി വിവാഹിതയുടെ പ്രതിഷേധം ഹത്രാസ്...

ഉറക്കത്തിനിടയിൽ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ചന്തവിളയിൽ വയോധികയ്ക്ക് നേരെ അതിക്രമം

ഉറക്കത്തിനിടയിൽ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ചന്തവിളയിൽ വയോധികയ്ക്ക് നേരെ അതിക്രമം തിരുവനന്തപുരം: പോത്തൻകോട്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

അംഗീകാരവും സന്തോഷകരമായ കൂടിക്കാഴ്ചകളും; ഇന്നത്തെ നക്ഷത്രഫലം 

അംഗീകാരവും സന്തോഷകരമായ കൂടിക്കാഴ്ചകളും; ഇന്നത്തെ നക്ഷത്രഫലം  മേടം: നേട്ടങ്ങൾ കൈവരിക്കുന്ന ദിവസം. ശ്രമങ്ങൾക്ക് ഫലം...

Related Articles

Popular Categories

spot_imgspot_img