web analytics

“പാർലമെന്റിൽ പോകുന്നില്ലേ?” പ്രധാനമന്ത്രിയുടെ ചോദ്യത്തിന് വേദിയിൽ തന്നെ ഹൈബിയുടെ ‘സസ്‌പെൻഷൻ’ മറുപടി!

“പാർലമെന്റിൽ പോകുന്നില്ലേ?” പ്രധാനമന്ത്രിയുടെ ചോദ്യത്തിന് വേദിയിൽ തന്നെ ഹൈബിയുടെ ‘സസ്‌പെൻഷൻ’ മറുപടി!

കൊച്ചി: അഖില കേരള ധീവരസഭയുടെ സുവർണജൂബിലി പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എറണാകുളം എംപി ഹൈബി ഈഡനും തമ്മിൽ നടന്ന ചെറിയ സംഭാഷണം ശ്രദ്ധേയമായി. വേദിയിൽ ഹൈബി ഈഡനെ കണ്ട മോദി “എന്താണ് ഇവിടെ നിൽക്കുന്നത്, പാർലമെന്റിൽ പോകുന്നില്ലേ?” എന്നായിരുന്നു ചോദിച്ചത്.

ചോദ്യം കേട്ട് അൽപനേരം അമ്പരന്ന ഹൈബി ഈഡൻ ഉടൻ മറുപടി നൽകി. “ഇത് എന്ത് ചോദ്യമാണ് പിഎമ്മേ? കഴിഞ്ഞ ഒന്നരമാസമായി ഞങ്ങൾ കുറച്ചുപേരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയല്ലേ. ഇതുവരെ തിരിച്ചെടുത്തിട്ടില്ല. ഇന്നത്തെ പരിപാടിക്കായി രാവിലെ ഡൽഹിയിൽ നിന്ന് വന്നതാണ്,” എന്നായിരുന്നു ഹൈബിയുടെ പ്രതികരണം. ഇതുകേട്ട് പ്രധാനമന്ത്രി ചിരിച്ചെങ്കിലും കൂടുതൽ മറുപടി പറഞ്ഞില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെയാണ് സ്പീക്കറോടു മോശമായി പെരുമാറിയെന്നാരോപിച്ച് ഹൈബി ഈഡൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത്.

ഇതിനിടെ കൊച്ചിയിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്ത പ്രധാനമന്ത്രിക്ക് നിരവധി സമ്മാനങ്ങളും ലഭിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ആറന്മുള കണ്ണാടി സമ്മാനമായി നൽകി. ദേശീയ പുഷ്പമായ താമരയുടെയും ദേശീയ പക്ഷിയായ മയിലിന്റെയും രൂപങ്ങൾ കൊത്തിയ പ്രത്യേക കണ്ണാടിയായിരുന്നു അത്.

ധീവരസഭയുടെ സുവർണജൂബിലി വേദിയിൽ മഹാവിഷ്ണുവിന്റെ മത്സ്യാവതാര ശിൽപവും എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കഥകളിയിലെ കൃഷ്ണവേഷത്തിന്റെ ഈട്ടിയിൽ തീർത്ത ശിൽപവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. കൂടാതെ തൃപ്പൂണിത്തുറ സ്വദേശിനിയായ ഗിരിജ അമ്മാൾ പരുത്തിനൂൽ ഉപയോഗിച്ച് തുന്നിയ മോദിയുടെ ചിത്രവും സമ്മാനമായി കൈമാറി.

കൊച്ചിയിൽ നടന്ന പരിപാടികളിൽ പ്രസംഗിക്കുമ്പോൾ മലയാളം വാക്കുകൾ ആവർത്തിച്ച് ഉപയോഗിച്ചും പ്രധാനമന്ത്രി ശ്രദ്ധ നേടി. “നമസ്കാരം എറണാകുളം”, “എന്റെ സുഹൃത്തുക്കളേ”, “ജയ് കേരളം, ജയ് വികസിത കേരളം” എന്നീ വാക്കുകൾ ഉപയോഗിച്ചായിരുന്നു പ്രസംഗം.

മറൈൻ ഡ്രൈവിൽ നടന്ന ധീവരസഭ സുവർണജൂബിലി സമ്മേളനത്തിൽ “കടലിന്റെ മക്കൾക്ക് നമസ്കാരം” എന്ന വാക്കുകളോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

English Summary

A brief interaction between Prime Minister Narendra Modi and Ernakulam MP Hibi Eden during the Akhila Kerala Dheevara Sabha golden jubilee event in Kochi has drawn attention. Modi asked Eden why he was not attending Parliament. Eden responded that he and several opposition MPs had been suspended from Parliament for over a month and had not yet been reinstated. Modi smiled but did not respond further. During the visit, Modi also received several traditional gifts including an Aranmula mirror and sculptures, and used multiple Malayalam phrases in his speeches.

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

Other news

‘വിവാഹം കഴിക്കാൻ അനുവദിച്ചെങ്കിൽ തീകൊളുത്തും’….. പ്രണയവിവാഹത്തിന് വീട്ടുകാർ എതിർപ്പ്; പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം

പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ വീട്ടുകാർ...

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട...

നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്; എം.വി ഗോവിന്ദനോട് പി.സി ജോര്‍ജ്

നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്; എം.വി ഗോവിന്ദനോട് പി.സി...

റിലീസിന് മുൻപേ ₹121 കോടി നഷ്ടം? ‘ജനനായകന്’ വീണ്ടും തിരിച്ചടി

റിലീസിന് മുൻപേ ₹121 കോടി നഷ്ടം? ‘ജനനായകന്’ വീണ്ടും തിരിച്ചടി ചെന്നൈ: ദളപതി...

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം: ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ വിറകടുപ്പുകൾ

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം: കേരളത്തിൽ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ...

ചിലർക്കു വിജയം, ചിലർക്കു തടസ്സങ്ങൾ; അറിയാം 12 രാശികളുടെ ഇന്നത്തെ ഫലം

ചിലർക്കു വിജയം, ചിലർക്കു തടസ്സങ്ങൾ; അറിയാം 12 രാശികളുടെ ഇന്നത്തെ ഫലം ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img