web analytics

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

മന്ത്രിയുടെയും കോഴിയുടെയും ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്ററിലാണ് “തുടരണോ ഈ കോഴിമന്ത്രി?” എന്ന വാചകം രേഖപ്പെടുത്തിയിരുന്നത്.

തിരുവനന്തപുരം തമ്പാനൂരിലെ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഇടപെട്ടതോടെ സ്ഥിതി സംഘര്‍ഷത്തിലേക്ക് നീങ്ങി. പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

സംഘര്‍ഷത്തിനിടെ ഒരു പൊലീസുകാരനെ മര്‍ദിച്ചെന്നാരോപിച്ച് ഒരു പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചു. എന്നാല്‍ മറ്റു പ്രവര്‍ത്തകര്‍ അത് തടയാന്‍ ശ്രമിച്ചതോടെ വീണ്ടും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. തുടര്‍ന്ന് ചില പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് മാറ്റി.

ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടെ കെഎസ്ആര്‍ടിസി ബസുകളിലെ പിആര്‍ഡി പരസ്യങ്ങള്‍ നശിപ്പിക്കാനും ശ്രമം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പൊലീസുകാര്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ അറിയിച്ചു.

മന്ത്രിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഭാര്യ ബിന്ദു മേനോന്‍ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

എന്നാല്‍ രാജിവെക്കില്ലെന്നാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്. പിന്നീട് മന്ത്രി മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് വിഷയത്തില്‍ കൂടുതല്‍ പരാതി നല്‍കില്ലെന്ന് ബിന്ദു മേനോന്‍ വ്യക്തമാക്കിയിരുന്നു.

English Summary

Youth Congress workers staged a protest against Kerala Transport Minister K.B. Ganesh Kumar by pasting posters on buses in Thiruvananthapuram. The posters featured the minister’s image along with a chicken and carried the slogan “Should this ‘chicken minister’ continue?”. Police attempted to remove the posters, which led to a scuffle between protesters and police. Tensions escalated when police tried to take a worker into custody for allegedly assaulting an officer. Youth Congress demanded the minister’s resignation following recent allegations related to his personal life, though Ganesh Kumar has refused to step down.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ...

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ കീഴടങ്ങി

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ...

കാന്താര വിവാദം: ദൈവസങ്കൽപത്തെ അപമാനിച്ചെന്ന കേസിൽ രൺവീർ സിംഗിന് ആശ്വാസം; എഫ്.ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി

കാന്താര വിവാദം: ദൈവസങ്കൽപത്തെ അപമാനിച്ചെന്ന കേസിൽ രൺവീർ സിംഗിന് ആശ്വാസം; എഫ്.ഐആർ...

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം!

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം! ലണ്ടൻ:...

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി Kozhikode: കുറ്റിച്ചിറയിൽ...

തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും...

Related Articles

Popular Categories

spot_imgspot_img