web analytics

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഇന്ന് പവന് 680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,760 രൂപയായി. ഗ്രാമിന് 85 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ നിലവിലെ വില 14,970 രൂപയാണ്.

ഈ മാസം ഒന്നിന് സ്വർണവില 1,26,920 രൂപയിലായിരുന്നു. അതാണ് ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. പിന്നീട് ഏതാനും ദിവസങ്ങൾക്കുള്ളിൽ 8,000 രൂപയ്ക്ക് മുകളിലാണ് വില താഴ്ന്നത്. അതിനുശേഷം സ്വർണവില ഉയർന്നും താഴ്ന്നും മാറിമാറി തുടരുകയാണ്.

പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടക്കത്തിൽ സ്വർണവില വലിയ തോതിൽ ഉയർന്നിരുന്നു. എന്നാൽ പിന്നീട് ആ ആവേശം കുറയുകയും വിലയിൽ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നാണ്. അന്ന് പവന് 1,31,160 രൂപയായിരുന്നു വില. അതേസമയം, കഴിഞ്ഞ വർഷം ഡിസംബർ 23നാണ് കേരളത്തിൽ ആദ്യമായി പവൻ സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.

English Summary

Gold prices in Kerala have increased again. The price of gold rose by ₹680 per sovereign today, taking the rate to ₹1,19,760. The price per gram increased by ₹85, reaching ₹14,970. After touching ₹1,26,920 earlier this month, gold prices dropped by more than ₹8,000 within six days and have since been fluctuating. Global factors, including geopolitical tensions in West Asia and central bank gold purchases, continue to influence the price. The all-time record gold price in Kerala remains ₹1,31,160 per sovereign, recorded on January 29.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം മേടം: ഇന്ന് നേട്ടങ്ങളുടെ ദിവസം. പ്രവർത്തനങ്ങളിൽ...

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില നിലമ്പൂർ:...

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ ‘അതിഥിയായി’ കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ 'അതിഥിയായി' കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു കോഴിക്കോട്: വടകര...

പശ്ചിമേഷ്യൻ യുദ്ധം 60-ാം ദിവസത്തിലേക്ക്: ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്; ഇറാൻ യുദ്ധത്തിനായി ഇതുവരെ ചെലവാക്കിയത് 25 ബില്യൺ ഡോളർ

പശ്ചിമേഷ്യൻ യുദ്ധം 60-ാം ദിവസത്തിലേക്ക്ടെഹ്റാൻ: പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ...

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്...

ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം; കഴക്കൂട്ടത്ത് ആറംഗ സംഘം പിടിയിൽ

ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം; കഴക്കൂട്ടത്ത് ആറംഗ സംഘം പിടിയിൽ തിരുവനന്തപുരം: കഴക്കൂട്ടത്ത്...

Related Articles

Popular Categories

spot_imgspot_img