ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് നാട്ടിൽ വിൽപ്പന; നഴ്‌സിങ് വിദ്യാർത്ഥി പിടിയിൽ
കായംകുളം: കായംകുളം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 32 ഗ്രാം എംഡിഎംഎയുമായി മൂന്നാം വർഷ നഴ്‌സിങ് വിദ്യാർത്ഥി പിടിയിൽ.
നൂറനാട് പാലമേൽ പണയിൽ ശബരി വില്ലയിൽ ശബരിനാഥ് (19) ആണ് അറസ്റ്റിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്.
ബംഗളൂരുവിൽ നിന്ന് വാങ്ങി നാട്ടിൽ വിൽപ്പന
ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ എത്തിയ പ്രതി നാട്ടിൽ ആവശ്യക്കാരിലേക്ക് എംഡിഎംഎ എത്തിച്ചു നൽകുന്നതായിരുന്നു രീതി.
പണം ബാങ്ക് അക്കൗണ്ട് വഴി സ്വീകരിച്ച ശേഷം ആവശ്യപ്പെട്ട സ്ഥലത്ത് ലഹരിമരുന്ന് എത്തിച്ചു നൽകുകയായിരുന്നു.
വിലയിൽ വൻ വ്യത്യാസം
പ്രതി ബംഗളൂരുവിൽ നിന്ന് 800 രൂപയ്ക്ക് വാങ്ങിയ എംഡിഎംഎ നാട്ടിൽ 3000 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
പൊലീസ് സംഘത്തിന്റെ നടപടി
കായംകുളം ഡിവൈഎസ്‌പി ബിനുകുമാർ നേതൃത്വം നൽകിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കായംകുളം പൊലീസ് ഇൻസ്പെക്ടർ അരുൺഷാ, എസ്ഐമാരായ സംസൺ, പ്രേംജിത്ത്, സീനിയർ സിപിഒമാരായ ശ്യാംകുമാർ, അരുൺ എന്നിവരും നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജാക്സൺ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
English Summary:
A third-year nursing student, Sabarinath (19), was arrested at Kayamkulam railway station with 32 grams of MDMA. Police said he bought the drug in Bengaluru for ₹800 and sold it in his hometown for ₹3,000. The accused allegedly supplied the drug to buyers during visits home, receiving payments through bank transfers.









