web analytics

‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ കരയുദ്ധം നടത്തുമെന്ന മുന്നറിയിപ്പുകൾക്കിടെ കടുത്ത പ്രതികരണവുമായി ഇറാൻ.

ഇറാന്റെ മണ്ണിൽ അമേരിക്കൻ സൈന്യം കാലുകുത്തിയാൽ അതിന്റെ ഫലങ്ങൾ അവർ തന്നെ അനുഭവിക്കേണ്ടി വരുമെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി.

യുദ്ധം ഉണ്ടാകുന്ന സാഹചര്യം വന്നാൽ അതിനെ നേരിടാൻ ഇറാൻ പൂർണ്ണമായും സജ്ജമാണെന്നും അമേരിക്കൻ സൈന്യത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അറഗ്ചി ഇക്കാര്യം പറഞ്ഞത്. ഇറാന്റെ മണ്ണിൽ അമേരിക്കൻ സൈന്യം കാലുകുത്തിയാൽ അതിന്റെ ഫലങ്ങൾ ഉടൻ തന്നെ അവർ അനുഭവിക്കേണ്ടി വരും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘അമേരിക്കൻ പട്ടാളം ഇറാനിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയാണ്, നിങ്ങൾക്ക് ഭയമുണ്ടോ?’ എന്ന അവതാരകൻ ടോം ലാമസിന്റെ ചോദ്യത്തിന്, “ഞങ്ങൾക്ക് ഒരു ഭയവുമില്ല. മറിച്ച് അവരെ കാത്തിരിക്കുകയാണ്,” എന്നായിരുന്നു അറഗ്ചിയുടെ മറുപടി.

ചോദ്യം വീണ്ടും ആവർത്തിച്ചതോടെ, “അവരെ നേരിടാനും കീഴടക്കാനും ഞങ്ങൾ സജ്ജരാണ്. അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദുരന്തമാണ് അവർക്കുണ്ടാകുക,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ യുദ്ധങ്ങളിലേതിനെക്കാൾ കൂടുതൽ സജ്ജമായാണ് ഇപ്പോൾ ഇറാൻ സൈന്യം നിലകൊള്ളുന്നതെന്നും അറഗ്ചി പറഞ്ഞു. ഇറാന്റെ മിസൈലുകളുടെ കൃത്യതയും ശേഷിയും ലോകം ഇതിനകം കണ്ടുകഴിഞ്ഞതാണ്.

അതിനാൽ കരയുദ്ധമുണ്ടായാലും ഇറാൻ അതിനെ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അമേരിക്കൻ സൈന്യത്തിനായി കാത്തിരിക്കുകയാണെന്ന തന്റെ പ്രസ്താവന യുദ്ധം തുടരാനുള്ള ആഗ്രഹമല്ലെന്ന് അറഗ്ചി വിശദീകരിച്ചു.

ഇറാനെതിരെ ഏതെങ്കിലും ആക്രമണം ഉണ്ടായാൽ സാധ്യമായ എല്ലാ മാർഗങ്ങളിലും തിരിച്ചടിക്കാൻ ഇറാൻ തയ്യാറാണെന്നതാണ് അതിന്റെ അർത്ഥം എന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന അമേരിക്കൻ സൈനികർ ജീവനോടെ മടങ്ങില്ലെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലരിജാനി മുന്നറിയിപ്പ് നൽകി.

ഇമാം ഖമനയിയുടെയും ഇമാം ഖൊമെയ്നിയുടെയും അനുയായികൾ അമേരിക്കൻ സൈന്യത്തെ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇറാൻ സമീപിച്ചുവെന്നും എന്നാൽ അത് വൈകിപ്പോയെന്നുമാണ് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്.

നിലവിലെ സാഹചര്യത്തിൽ യുദ്ധം പ്രതീക്ഷിച്ചതിനേക്കാൾ നീണ്ടുപോകാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

ആത്മീയതയുടെ 65 വർഷങ്ങൾ; കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികവും ദുഃഖവെള്ളി ആചരണവും

കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികത്തിൽ ദുഃഖവെള്ളി...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞെട്ടിക്കുന്ന സംഭവം; പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച...

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം!

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം കൊച്ചി: ചികിത്സയിലായിരുന്ന യുവതിക്കായി ആശുപത്രി തന്നെ...

ഇന്ധന വിപണിയിൽ ‘ഷെൽ’ ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി; പെട്രോളിനും വൻ വർദ്ധന

ഇന്ധന വിപണിയിൽ 'ഷെൽ' ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി;...

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു അബുദാബി: അബുദാബി...

Related Articles

Popular Categories

spot_imgspot_img