web analytics

ആറ് വർഷം… ചെരിഞ്ഞത് 744 കാട്ടാനകൾ…മനുഷ്യ–വന്യമൃഗ സംഘർഷവും വൈദ്യുതാഘാതവും ട്രെയിൻ ഇടിച്ചുമടക്കം ഒഴിവാക്കാമായിരുന്ന മരണങ്ങൾ… ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്!

ആറ് വർഷം… ചെരിഞ്ഞത് 744 കാട്ടാനകൾ…മനുഷ്യ–വന്യമൃഗ സംഘർഷവും വൈദ്യുതാഘാതവും ട്രെയിൻ ഇടിച്ചുമടക്കം ഒഴിവാക്കാമായിരുന്ന മരണങ്ങൾ… ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്!

കൊച്ചി:
സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ 744 കാട്ടാനകൾ ചരിഞ്ഞതായി വനംവകുപ്പിന്റെ പഠനറിപ്പോർട്ട്. ഇതിൽ 10.4 ശതമാനം മരണങ്ങളും മനുഷ്യ–വന്യമൃഗ സംഘർഷത്തിന്റെ ഫലമായാണെന്നത് ആശങ്ക ഉയർത്തുന്നു. 2024–25 വർഷത്തിലാണ് ഏറ്റവുമധികം കാട്ടാന മരണങ്ങൾ രേഖപ്പെടുത്തിയത് – 150.

കാട്ടാനകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ National Green Tribunal Chennai Benchൽ വനംവകുപ്പ് സമർപ്പിച്ച പഠനറിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.

2019 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിലാണ് വനംവകുപ്പ് പഠനം നടത്തിയത്. ഈ ആറുവർഷക്കാലത്ത് പ്രതിവർഷം ശരാശരി 124 കാട്ടാനകൾ വീതമാണ് സംസ്ഥാനത്ത് ചരിഞ്ഞത്.

കേരളത്തിൽ നിലവിൽ 2,000 മുതൽ 2,785 വരെ കാട്ടാനകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ശരാശരി വാർഷിക മരണനിരക്ക് 4.45 ശതമാനം മുതൽ 6.2 ശതമാനം വരെ വരെയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ചരിയുന്ന കാട്ടാനകളിൽ വലിയ പങ്കും ഒരു വയസിൽ താഴെയുള്ള ആനക്കുട്ടികളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് മരണനിരക്ക് കൂടുതലായി രേഖപ്പെടുത്തിയത്.
ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ക്ഷാമമാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

മൊത്തം മരണങ്ങളിൽ 89.6 ശതമാനം സ്വാഭാവിക മരണങ്ങളാണ്. ഇവയിൽ 12.10 ശതമാനം രോഗങ്ങൾ മൂലമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കടുവ ഉൾപ്പെടെ വന്യമൃഗങ്ങളുടെ ആക്രമണത്താലും ചില കാട്ടാനകൾ ചരിഞ്ഞിട്ടുണ്ട്.

ഒഴിവാക്കാനാവുമായിരുന്ന 77 മരണം
പഠനകാലയളവിൽ മനുഷ്യ–വന്യമൃഗ സംഘർഷത്തിൽ 77 കാട്ടാനകൾ ചരിഞ്ഞതായാണ് കണ്ടെത്തൽ.
ഇതിൽ,

5.51 ശതമാനം വൈദ്യുതാഘാതമേറ്റ്
1.08 ശതമാനം ട്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇടിച്ച്
1.08 ശതമാനം സ്‌ഫോടക വസ്തുക്കൾ മൂലം
0.54 ശതമാനം വേട്ടയാടലിനെ തുടർന്നും
മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം നിലവിൽ ഭദ്രമായ നിലയിലാണെങ്കിലും, വൈദ്യുതാഘാതം, വാഹനമിടിക്കൽ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന മരണങ്ങൾ ഒഴിവാക്കാൻ കഴിയുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കർശന നടപടികൾ, തീറ്റ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ശക്തമാക്കിയാൽ കാട്ടാനകളുടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും വനംവകുപ്പ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

English Summary


A total of 744 wild elephants died in Kerala over the last six years, according to a study report submitted by the Forest Department to the National Green Tribunal, Chennai Bench.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

ദോഹ സർവീസ് വീണ്ടും; ഇൻഡിഗോ വിമാനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും

ദോഹ സർവീസ് വീണ്ടും; ഇൻഡിഗോ വിമാനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും തിരുവനന്തപുരം:...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം സംവിധാനം വരുന്നു

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം...

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ ശാസ്താംകോട്ട: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ...

അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത

അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും കാറ്റിനും...

ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം; കഴക്കൂട്ടത്ത് ആറംഗ സംഘം പിടിയിൽ

ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം; കഴക്കൂട്ടത്ത് ആറംഗ സംഘം പിടിയിൽ തിരുവനന്തപുരം: കഴക്കൂട്ടത്ത്...

വാർധക്യത്തിലും ‘അന്നം’ മുടക്കാതെ; ഈ 94-കാരൻ ജനറൽ ആശുപത്രിയുടെ പുണ്യം; ബിഗ് സല്യൂട്ടുമായി ലാലേട്ടൻ

വാർധക്യത്തിലും 'അന്നം' മുടക്കാതെ; ഈ 94-കാരൻ ജനറൽ ആശുപത്രിയുടെ പുണ്യം; ബിഗ്...

Related Articles

Popular Categories

spot_imgspot_img