web analytics

സ്വന്തം അച്ഛനെ കോടതി കയറ്റി പത്ത് വയസ്സുകാരൻ; രണ്ടാം വിവാഹത്തിന് എടുത്ത 11 ലക്ഷം രൂപ തിരികെ നൽകാൻ വിധി

സ്വന്തം അച്ഛനെ കോടതി കയറ്റി പത്ത് വയസ്സുകാരൻ; രണ്ടാം വിവാഹത്തിന് എടുത്ത 11 ലക്ഷം രൂപ തിരികെ നൽകാൻ വിധി

ചൈന: രണ്ടാം വിവാഹത്തിനായി മകന്റെ സമ്മാനത്തുക അനുമതിയില്ലാതെ പിന്‍വലിച്ച അച്ഛന് കോടതിയുടെ തിരിച്ചടി. മകന്റെ സമ്പാദ്യം മുഴുവൻ പലിശയോടുകൂടി തിരികെ നൽകാൻ കോടതി ഉത്തരവിട്ടു.

വടക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ
ഷെങ്‌ഷൗ സ്വദേശിയായ പത്ത് വയസ്സുകാരൻ
സിയാവോഹുയ് ആണ് സ്വന്തം അച്ഛനെതിരെ നിയമപോരാട്ടം നടത്തി വിജയം നേടിയത്.

രണ്ട് വർഷം മുൻപ് മാതാപിതാക്കൾ വിവാഹമോചനം നേടിയതിന് ശേഷം സിയാവോഹുയ് അച്ഛനോടൊപ്പമായിരുന്നു താമസം.

പുതുവത്സരാഘോഷങ്ങൾ ഉൾപ്പെടെയുള്ള അവസരങ്ങളിൽ ലഭിച്ച സമ്മാനത്തുക സിയാവോഹുയ് സേവ് ചെയ്ത് അച്ഛന്റെ സഹായത്തോടെ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഈ തുക ഏകദേശം 10.63 ലക്ഷം രൂപയോളം വരുമായിരുന്നു.

ഇതിനിടെ അച്ഛൻ രണ്ടാം വിവാഹം ചെയ്യാൻ തീരുമാനിക്കുകയും, മകന്റെ അനുമതി തേടാതെയാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക പലിശയോടെ ചേർത്ത് 82,750 യുവാൻ (ഏകദേശം 11 ലക്ഷം ഇന്ത്യൻ രൂപ) പിൻവലിക്കുകയും ചെയ്തത്. ഈ പണം ഉപയോഗിച്ചാണ് അദ്ദേഹം പുനർവിവാഹം നടത്തിയത്.

ഇത് അറിഞ്ഞ സിയാവോഹുയ് സ്വന്തം സമ്പാദ്യം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അച്ഛൻ തയ്യാറായില്ല.

സമ്മാനത്തുക ബന്ധുക്കളും സുഹൃത്തുക്കളും നൽകിയതാണെന്നും, പ്രായപൂർത്തിയാകുമ്പോൾ പണം തിരികെ നൽകാമെന്നും അച്ഛൻ വാദിച്ചു. തുടർന്ന് കുട്ടി കോടതിയെ സമീപിക്കുകയായിരുന്നു.

കേസിന്റെ പരിഗണനയിൽ, സമ്മാനമായി ലഭിച്ച തുക കുട്ടിയുടെ സ്വകാര്യ സ്വത്താണെന്ന് കോടതി വ്യക്തമാക്കി.

അച്ഛനാണെങ്കിലും, മകന്റെ സമ്പാദ്യം അനുമതിയില്ലാതെ പിൻവലിച്ച് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചത് സ്വത്തവകാശ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ, മൂലധനവും പലിശയും ഉൾപ്പെടെ 82,750 യുവാൻ സിയാവോഹുയിക്ക് തിരികെ നൽകാൻ കോടതി ഉത്തരവിട്ടു.

ചൈനീസ് നിയമപ്രകാരം, കുട്ടികൾക്ക് ലഭിക്കുന്ന സമ്മാനത്തുക പ്രായപൂർത്തിയാകുന്നതുവരെ മാതാപിതാക്കൾക്ക് സംരക്ഷിക്കാമെങ്കിലും, അത് കുട്ടികളുടെ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കണമെന്നും കോടതി ഓർമിപ്പിച്ചു.

English Summary
A court in China has ordered a father to return the full amount of money he withdrew from his 10-year-old son’s savings to fund his second marriage. The court ruled that the gift money belonged solely to the child and that using it without consent violated the child’s property rights.

china-boy-wins-case-against-father-gift-money-second-marriage

China court news, child property rights, Henan province case, Zhengzhou news, minor wins case against father, gift money dispute, family law China, international legal news, Malayalam news

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ സഹിതം യുവാവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ടയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി....

കൊടുംചൂടിന് ആശ്വാസം; സംസ്ഥാനത്ത് മഴ ശക്തമാകും, യെല്ലോ–ഓറഞ്ച് മുന്നറിയിപ്പ്

കൊച്ചി: കൊടുംചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന്...

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത്...

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യംതിരുവനന്തപുരത്ത് സ്കൂട്ടറുമായി...

മംഗല്യപ്പന്തലിലേക്ക് എത്തുന്നതിന് മുൻപ് അന്ത്യം; ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു ഉത്തർപ്രദേശിലെ ജൗൻപുരിൽ വിവാഹ...

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെഇന്നത്തെ നക്ഷത്രഫലത്തിൽ ചില രാശികൾക്ക്...

Related Articles

Popular Categories

spot_imgspot_img