web analytics

പ്രകൃതി ദുരന്തങ്ങളിൽ തകരുന്ന വീടുകൾക്ക് ഇൻഷ്വറൻസ് സുരക്ഷ; കേരളത്തിൽ പുതിയ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി!

പ്രകൃതി ദുരന്തങ്ങളിൽ തകരുന്ന വീടുകൾക്ക് ഇൻഷ്വറൻസ് സുരക്ഷ; കേരളത്തിൽ പുതിയ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി!

തിരുവനന്തപുരം:
പ്രകൃതി ദുരന്തങ്ങൾ മൂലം വീടുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി ഇൻഷ്വറൻസ് വകുപ്പിലൂടെ നടപ്പാക്കും.

ദുരന്തസമയങ്ങളിലെ അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനർനിർമാണം എന്നിവയ്ക്കായി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിലാണ് നാഗാലാൻഡ് മാതൃകയിൽ ഇൻഷ്വറൻസ് സംവിധാനം ഏർപ്പെടുത്തുന്നത്.

പദ്ധതി രണ്ട് വിഭാഗങ്ങളിലായാണ് നടപ്പാക്കുന്നത് — പാരാമെട്രിക് ഇൻഷ്വറൻസും ഇൻഡെംനിറ്റി ഇൻഷ്വറൻസും (ബി.പി.എൽ കുടുംബങ്ങൾക്ക് മാത്രം).

നിർണ്ണയിച്ച പരിധിയെക്കാൾ കൂടുതൽ മഴ, വെള്ളപ്പൊക്കം, ശക്തമായ കാറ്റ് തുടങ്ങിയ ദുരന്ത പ്രതിഭാസങ്ങൾ ഉണ്ടായാൽ സംസ്ഥാന സർക്കാരിന് ഉടൻ നഷ്ടപരിഹാരം ലഭിക്കുന്നതാണ് പാരാമെട്രിക് ഇൻഷ്വറൻസ്. ഓരോ വീടിന്റെയും നാശനഷ്ടം പ്രത്യേകം വിലയിരുത്തേണ്ടതില്ല.

ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള തുക ആദ്യം സർക്കാരിന് ലഭ്യമാകും. കഴിഞ്ഞ ഒരു ദശാബ്ദമായി പ്രകൃതി ദുരന്താശ്വാസത്തിനായി സംസ്ഥാന സർക്കാർ ചെലവഴിച്ച തുകയുടെ ശരാശരിയാണ് കവറേജായി കണക്കാക്കുന്നത്.

അഞ്ച് വർഷത്തേക്കാണ് ഇൻഷ്വറൻസ് കാലാവധി. മൊത്തം കവറേജിന്റെ 3 മുതൽ 8 ശതമാനം വരെയാണ് വാർഷിക പ്രീമിയം. (ഉദാഹരണം: 500 കോടി രൂപ കവറേജിന് പ്രതിവർഷം 15 മുതൽ 40 കോടി രൂപ വരെ.)

നിർണ്ണയിച്ച പരിധിയെക്കാൾ കൂടുതൽ ദുരന്ത പ്രതിഭാസങ്ങൾ ഉണ്ടായാൽ, ബാധിത പ്രദേശങ്ങളിലെ ബി.പി.എൽ കുടുംബങ്ങളിലെ വീടുടമകൾക്ക് നേരിട്ട് നഷ്ടപരിഹാരം ലഭിക്കുന്നതാണ് ഇൻഡെംനിറ്റി ഇൻഷ്വറൻസ്.

വീടിന്റെ വിസ്തീർണം, നിർമ്മാണരീതി, കാലപ്പഴക്കം, വിലമതിപ്പ്, ഗൃഹോപകരണങ്ങൾ, കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ ഇൻഷ്വറൻസ് കമ്പനി പരിശോധിക്കും.

വീടിനും ഗൃഹോപകരണങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങളും അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ വേണ്ട വാടകച്ചെലവും ഉൾപ്പെടെ പരിരക്ഷ ലഭിക്കും.

ഒരു വീടിന് പരമാവധി 10 ലക്ഷം രൂപ വരെയാണ് പരിരക്ഷ. ദുരന്ത ഇൻഷ്വറൻസ് കമ്പനിയുടെ സർവെയും സർക്കാർ സ്ഥിരീകരണവും (ഫോട്ടോ, ജിയോ ടാഗിംഗ് ഉൾപ്പെടെ) പൂർത്തിയാക്കിയ ശേഷം വീടുടമയ്ക്ക് നേരിട്ട് നഷ്ടപരിഹാര തുക ലഭിക്കും.

ഒരു വീടിന് 250 രൂപയാണ് വാർഷിക പ്രീമിയം. 32.3 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് ഇതിന് ആകെ 80.75 കോടി രൂപ ചെലവാകും. ബി.പി.എൽ കുടുംബങ്ങളും മറ്റ് ദുർബല വിഭാഗങ്ങളുമാണ് പ്രധാന ഗുണഭോക്താക്കൾ.

വാർഷിക ചെലവ് ഇങ്ങനെ:

  • പാരാമെട്രിക് മോഡൽ – 15 മുതൽ 40 കോടി രൂപ വരെ
  • ഇൻഡെംനിറ്റി മോഡൽ – 80.75 കോടി രൂപ
  • ആകെ വാർഷിക ചെലവ് – 120.75 കോടി രൂപ
English Summary

The Kerala cabinet has approved a comprehensive group insurance scheme to protect households from losses caused by natural disasters. The scheme, modeled on Nagaland, will include a parametric insurance cover for the state and an indemnity insurance cover for BPL families, ensuring faster relief, rehabilitation and reconstruction support.

kerala-cabinet-approves-group-insurance-scheme-for-natural-disaster-affected-homes

Kerala cabinet decision, disaster insurance scheme, parametric insurance, indemnity insurance, BPL families, housing protection, disaster relief Kerala, Nagaland model, insurance department Kerala

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട് തിരുവനന്തപുരം:...

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ...

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

Related Articles

Popular Categories

spot_imgspot_img