“ഇത്തവണ കുമ്പിടിക്ക് വോട്ട് ഗുരുവായൂരിലാണെന്ന് തോന്നുന്നു”; സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി അനിൽ അക്കര
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ടർ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ വിമർശനം ശക്തമാകുന്നു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വോട്ട് തിരുവനന്തപുരത്തോ തൃശൂരിലോ അല്ല, ഗുരുവായൂരിലാണെന്നാണ് റിപ്പോർട്ട്.
ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായി അദ്ദേഹം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിന് സമീപമുള്ള അച്യുതം ഫ്ലാറ്റ് സമുച്ചയത്തിലാണ് വോട്ടർ വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് ഇതെന്ന് അറിയുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപ്പറേഷനിലെ നെട്ടിശ്ശേരിയിൽ സ്ഥിരതാമസക്കാരാണെന്ന് വ്യക്തമാക്കിയായിരുന്നു വോട്ട് ചെയ്തത്.
അതേസമയം, അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വോട്ട് ഇപ്പോൾ ഗുരുവായൂരിലാണെന്ന വിവരം പുറത്തുവന്നതോടെ കോൺവെന്റ് നേതാവ് അനിൽ അക്കര വിമർശനവുമായി രംഗത്തെത്തിയത്.
“ഇത്തവണ കുമ്പിടിക്ക് വോട്ട് ഗുരുവായൂരിലാണെന്ന് തോന്നുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസപ്രതികരണം.
രണ്ട് മാസം മുമ്പ് തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പിലും ഒരു വർഷം മുമ്പ് തൃശൂരിലെ ലോക്സഭ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്ത വ്യക്തി ഇപ്പോൾ ഗുരുവായൂരിലാണെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
Details about Union Minister Suresh Gopi’s voter registration have sparked political criticism. Reports say he is registered as a voter in Guruvayur for the upcoming Assembly election, not in Thiruvananthapuram or Thrissur where he previously voted in recent elections. Congress leader Anil Akkara mocked the move, questioning the shifting voting locations. Gopi is reportedly listed as voter number 697 at a school polling station linked to a flat he owns in Guruvayur.
suresh-gopi-voter-registration-guruvayur-controversy
Suresh Gopi, Kerala Politics, Election News, Voter List, Guruvayur, Political Controversy, Anil Akkara









