web analytics

രുചിയിൽ കനൽ വീണ് നാടൻ പപ്പടം; വിലക്കയറ്റത്തിൽ പൊള്ളി പരമ്പരാഗത വ്യവസായം

രുചിയിൽ കനൽ വീണ് നാടൻ പപ്പടം; വിലക്കയറ്റത്തിൽ പൊള്ളി പരമ്പരാഗത വ്യവസായം

കോട്ടയം:
വെട്ടിത്തിളയ്ക്കുന്ന എണ്ണയിൽ പൊള്ളി സദ്യവട്ടങ്ങളിൽ തിളങ്ങിയിരുന്ന നാടൻ പപ്പടങ്ങൾക്ക് വീണ്ടും ദുരിതകാലം. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ ജില്ലയിലെ പപ്പട വ്യവസായം കടുത്ത പ്രതിസന്ധിയിലായി.

വില കൂട്ടാൻ കഴിയാത്ത സാഹചര്യത്തിൽ എണ്ണം കുറച്ച് പപ്പടം വിൽക്കാനാണ് പരമ്പരാഗത തൊഴിലാളികൾ നിർബന്ധിതരാകുന്നത്.

മുൻപ് 20 രൂപയുടെ ഒരു കെട്ടിൽ 20 പപ്പടങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ 14 ആയി കുറഞ്ഞു.

ഊണായാലും ബിരിയാണിയായാലും കോട്ടയംകാരുടെ ഭക്ഷണത്തിൽ പപ്പടം ഒഴിവാക്കാനാകാത്ത ഒന്നാണ്. ജില്ലയിൽ നൂറിലേറെ പപ്പട നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

വിപണിയിൽ തമിഴ്‌നാടൻ പപ്പടങ്ങൾ ലഭ്യമാണെങ്കിലും, പരമ്പരാഗത തൊഴിലാളികൾ നിർമ്മിക്കുന്ന നാടൻ പപ്പടത്തിനാണ് കൂടുതൽ രുചിയും ആവശ്യക്കാരും.

ഒരു ദിവസം അഞ്ച് കിലോഗ്രാമിൽ താഴെ മാവ് ഉപയോഗിച്ച് പപ്പടം തയ്യാറാക്കുന്നവർ മാത്രമാണ് ഇപ്പോഴും പരമ്പരാഗത രീതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്നത്.

ഉഴുന്ന്, പപ്പടക്കാരം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് പ്രധാന വെല്ലുവിളി. ഇതിന് പുറമെ കൂലി, വൈദ്യുതി ചാർജ് തുടങ്ങി മറ്റു ചെലവുകളിലുണ്ടായ വർധനയും മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്ന് സംരംഭകർ പറയുന്നു.

വ്യാജ പപ്പടങ്ങളും വിപണിയിൽ
ഉഴുന്ന് മാവ്, പപ്പടക്കാരം, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് കുഴച്ച്, തമ്മിൽ ഒട്ടാതിരിക്കാൻ നല്ലെണ്ണ പുരട്ടി, മുകളിൽ അരിപ്പൊടിയോ കപ്പപ്പൊടിയോ തൂവി വെയിലത്ത് ഉണക്കിയെടുക്കുന്നതാണ് തനി നാടൻ പപ്പടം. ഉഴുന്നിന്റെ വിലയെ ആശ്രയിച്ചാണ് പപ്പടത്തിന്റെ വിലയിലും മാറ്റം വരുന്നത്.

ഇത് മുതലെടുത്ത് ചിലർ വ്യാജ പപ്പടങ്ങൾ വിപണിയിലെത്തിക്കുന്നതായി തൊഴിലാളികൾ ആരോപിക്കുന്നു. ഉഴുന്നിന് പകരം മൈദയാണ് ഇത്തരം പപ്പടങ്ങളിൽ പ്രധാന ഘടകമായി ഉപയോഗിക്കുന്നത്.

കിലോയ്ക്ക് 40 രൂപയിൽ താഴെ വില വരുന്ന മൈദ ഉപയോഗിക്കുന്നതിനാൽ ഉത്പാദനച്ചെലവ് കുറയും. എന്നാൽ ഇത്തരം പപ്പടങ്ങൾ സാധാരണ പപ്പടം പോലെ പൊള്ളി വരില്ലെന്നും രുചിയില്ലെന്നും തൊഴിലാളികൾ പറയുന്നു.

ജില്ലയിൽ 300ലേറെ പരമ്പരാഗത പപ്പട നിർമ്മാണ തൊഴിലാളികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 20 രൂപ, 50 രൂപ എന്നിങ്ങനെയാണ് പപ്പടക്കെട്ടുകളുടെ വില.

പരമ്പരാഗത പപ്പട നിർമ്മാണ തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്നും ഓണക്കിറ്റ് വിതരണം ചെയ്യുമ്പോൾ പോലും അന്യസംസ്ഥാന പപ്പട ലോബികളെയാണ് പരിഗണിക്കുന്നതെന്നും പപ്പട നിർമ്മാതാവായ വിജയൻ മറിയപ്പള്ളി പറഞ്ഞു.

English Summary
Traditional papad (pappadam) makers in Kottayam are facing a severe crisis as the prices of raw materials such as urad dal and spices have risen sharply. Unable to increase prices, producers are reducing the number of papads per packet. While demand for traditionally made papads remains high, rising labour, electricity and production costs are pushing the sector into distress. Workers also warn about the growing presence of low-quality fake papads made mainly from maida in the market.

kottayam-traditional-papad-industry-crisis-raw-material-price-hike

Kottayam, papad industry, traditional workers, price hike, urad dal, food industry crisis, fake papad, Kerala local news, small scale industry, papadam makers

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത് സോഷ്യൽ മീഡിയയിൽ...

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

Related Articles

Popular Categories

spot_imgspot_img