web analytics

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ?

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ?

കൊട്ടാരക്കര:
മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മി ഉടൻ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്.

ബിജെപി സംസ്ഥാന നേതൃത്വവുമായി രശ്മി ചർച്ച നടത്തിയതായാണ് വിവരം. കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തതായും സൂചനകളുണ്ട്.

അയിഷ പോറ്റി കോൺഗ്രസിലേക്ക് എത്തിയ സാഹചര്യത്തിൽ ഇത്തവണ സീറ്റ് ലഭിക്കാനുള്ള സാധ്യത ഇല്ലെന്ന വിലയിരുത്തലിലാണ് രശ്മിയുടെ നീക്കങ്ങൾ.

ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് രശ്മി ചില മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. എന്നാൽ പാർട്ടി മാറുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും അവർ പറഞ്ഞു.

ഭർത്താവുമായി ബിജെപി നേതാക്കൾ സംസാരിക്കുന്നുണ്ടെന്നും രശ്മി വ്യക്തമാക്കി.

ഇതിനിടെ കൊടിക്കുന്നിൽ സുരേഷ് രശ്മിയുമായി ഫോൺ സംഭാഷണം നടത്തി. പാർട്ടിയിൽ തുടരണമെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അയിഷ പോറ്റിയുടെ വരവോടെ നിയമസഭാ സീറ്റ് ഇനി താൻ ആവശ്യപ്പെടുന്നില്ലെന്ന നിലപാടാണ് രശ്മി കോൺഗ്രസിനെ അറിയിച്ചത്.

പകരമായി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത പാർട്ടി ഇടപെട്ട് തീർക്കണം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ബോർഡ്–കോർപ്പറേഷൻ പദവി നൽകണം എന്നീ രണ്ട് ആവശ്യങ്ങളാണ് അവർ മുന്നോട്ടുവച്ചത്.

എന്നാൽ ഇക്കാര്യങ്ങളിൽ ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ലെന്നാണ് വിവരം.

അയിഷ പോറ്റിയുടെ പ്രവേശനം അസ്വസ്ഥതയുണ്ടാക്കിയിരുന്നെങ്കിലും രശ്മി പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച ‘പുതുയുഗ യാത്ര’യ്ക്കുമുമ്പ് രശ്മി അദ്ദേഹത്തെ നേരിൽ കണ്ടിരുന്നു.

എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും പാർട്ടിക്കൊപ്പം നിൽക്കണമെന്നും സതീശൻ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ഇതിന് പിന്നാലെയാണ് രശ്മി ബിജെപിയുമായി ചർച്ചകൾ ആരംഭിച്ചതെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു.

മുൻ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാൽനെതിരെയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്.

ബാലഗോപാലിനെ നേരിടാൻ ശക്തനായ സ്ഥാനാർഥി വേണമെന്ന വിലയിരുത്തലാണ് കോൺഗ്രസിനെ അയിഷ പോറ്റിയിലേക്ക് എത്തിച്ചതെന്നും നേതാക്കൾ വിശദീകരിക്കുന്നു.

English Summary
R. Rashmi, former UDF candidate and Mahila Congress leader from Kottarakkara, may soon join the BJP. She has reportedly held talks with the BJP state leadership and is said to have been offered a possible NDA candidature. With Aisha Potti emerging as the Congress candidate, Rashmi believes she will not get a seat this time. Despite efforts by Congress leaders, including Kodikunnil Suresh and V.D. Satheesan, to retain her, Rashmi has opened discussions with the BJP. She had earlier contested against Kerala Finance Minister K.N. Balagopal in the 2021 Assembly election.

r-rashmi-may-join-bjp-kottarakkara-udf-candidate-political-shift

R Rashmi, Kottarakkara, BJP, Congress, UDF, NDA, Aisha Potti, Kodikunnil Suresh, V D Satheesan, K N Balagopal, Kerala politics, Assembly election, political defection

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

കല്യാണി–പ്രണവ് വിവാഹം? അഭ്യൂഹങ്ങൾക്ക് ‘വ്യാജ വാർത്ത’ എന്ന് ലിസിയുടെ മറുപടി

കല്യാണി–പ്രണവ് വിവാഹം? അഭ്യൂഹങ്ങൾക്ക് ‘വ്യാജ വാർത്ത’ എന്ന് ലിസിയുടെ മറുപടി സോഷ്യൽ മീഡിയയിൽ...

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

Related Articles

Popular Categories

spot_imgspot_img