web analytics

‘ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു’; സന്ദേശിന്റെ മരണത്തിന് കാരണം മാനസിക സമ്മര്‍ദം

‘ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു’; സന്ദേശിന്റെ മരണത്തിന് കാരണം മാനസിക സമ്മര്‍ദം

കാസര്‍കോട്:ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പു (രേഷ്മ)യുടെ ആണ്‍സുഹൃത്ത് സന്ദേശ് (29) ആത്മഹത്യ ചെയ്തതിനു പിന്നില്‍ മാനസിക സമ്മര്‍ദമാണെന്ന് പോലീസ് നിഗമനം.

ചിന്നു പാപ്പുവിന്റെ മരണത്തിനു പിന്നാലെ, മന്നിപ്പാടി സ്വദേശിയായ സന്ദേശിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതില്‍ വിമര്‍ശനം ഉയർന്നിരുന്നു.

ഈ വിമര്‍ശനം സൈബര്‍ ആക്രമണമായി മാറിയതോടെയാണ് കടുത്ത മാനസിക സമ്മര്‍ദത്തിലേക്ക് സന്ദേശ് വീണതെന്നും, അതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പോലീസിന്റെ വിലയിരുത്തല്‍.

ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കളോടൊപ്പം ഉണ്ടായിരുന്ന സന്ദേശിനെ ഞായറാഴ്ച പകല്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനസിക സമ്മര്‍ദം നേരിടുന്നുണ്ടെന്ന് സന്ദേശ് മുന്‍പ് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കി.

ചിന്നു പാപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി, നേരത്തെ പോലീസ് സന്ദേശില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നതായും അറിയിച്ചു.

ചിന്നു പാപ്പു എന്നറിയപ്പെടുന്ന രേഷ്മ കഴിഞ്ഞ തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഉളിയത്തടുക്കയിലെ വാടകവീട്ടിലാണ് രേഷ്മയും സന്ദേശും താമസിച്ചിരുന്നത്. രേഷ്മയുടെ മരണം തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിലയിലാണ് അന്വേഷണം പുരോഗമിച്ചത്.

തുടര്‍ന്ന് പോലീസ് എത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം സന്ദേശിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
സന്ദേശിന്റെ പിതാവ് നാരായണ നായ്ക്, മാതാവ് സരോജ. സഹോദരി: ഗൗതമി.

English Summary


Police in Kasaragod have concluded that mental stress caused by cyber harassment and public criticism following vlogger Chinnu Pappu’s death led to the suicide of her boyfriend, Sandesh (29). Friends and relatives confirmed that he had spoken about severe emotional distress. Sandesh was found dead after going missing on Sunday, and his body was shifted to the Kasaragod General Hospital. Earlier, police had questioned him as part of the investigation into Chinnu Pappu’s death, which was confirmed as suicide

kasaragod-chinnu-pappu-boyfriend-sandesh-suicide-police-says-mental-stress

Kasaragod, Chinnu Pappu, Reshma, Sandesh, suicide case, cyber harassment, police investigation, vloggers, Kerala news

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

ബംഗാളിൽ കനത്ത സുരക്ഷ; തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന രംഗത്ത്

ബംഗാളിൽ കനത്ത സുരക്ഷ; തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന രംഗത്ത് ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്...

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു അബുദാബി: അബുദാബി...

നേമത്തിന് പുതിയ ‘ബ്ലൂപ്രിന്റ്’; വികസന വാഗ്ദാനങ്ങളുമായി രാജീവ് ചന്ദ്രശേഖർ, പടയൊരുക്കം ശക്തം!

നേമത്തിന് പുതിയ ‘ബ്ലൂപ്രിന്റ്’; വികസന വാഗ്ദാനങ്ങളുമായി രാജീവ് ചന്ദ്രശേഖർ, പടയൊരുക്കം ശക്തം! തിരുവനന്തപുരം:...

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ...

ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ

ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട:...

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ!

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ! മുംബൈ: ‘ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർയുടെ...

Related Articles

Popular Categories

spot_imgspot_img