ചങ്ക് ബ്രോയുടെ വീട്ടിൽ തന്നെ പണിവെച്ചു; ആളെ വെച്ച് മോഷണം നടത്തി; കവർന്നത് 37 പവൻ സ്വർണം; പ്രതി പിടിയിൽ
പൂവാർ: പ്രവാസിയായ സുഹൃത്തിന്റെ വീട്ടിൽ ആളെ വെച്ച് മോഷണം നടത്തി 37 പവൻ സ്വർണം കവർന്ന കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ.
പൂവാർ തെക്കേത്തെരുവ് താഴത്തുവീട്ടിൽ 42 വയസുള്ള നൗഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പൂവാറിലെ ഒരു ബോട്ട് സർവീസിന്റെ പങ്കാളിയാണെന്നും കേസിലെ രണ്ടാം പ്രതിയാണെന്നും പോലീസ് അറിയിച്ചു. ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്.
കഴിഞ്ഞ 28-നാണ് സംഭവം. പൂവാർ ആശുപത്രിക്ക് സമീപം ഷാജഹാൻ മൻസിലിൽ ഷാജഹാന്റെ വീട്ടിൽ നിന്നാണ് 37 പവൻ സ്വർണം മോഷ്ടിച്ചത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ നൗഷാദ്, ഷാജഹാന്റെ സുഹൃത്താണെന്ന് പോലീസ് പറഞ്ഞു.
മോഷണം ആസൂത്രണം ചെയ്തത് നൗഷാദാണെന്നും, സുഹൃത്തായ നൗഫലിനെ മോഷണം നടത്താൻ വിളിച്ചുവരുത്തുകയും താമസസൗകര്യം ഒരുക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. വീട്ടിൽ ആളില്ലാത്ത ദിവസം മോഷണം നടത്തിയ ശേഷം ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസ് വ്യക്തമാക്കി.
കാഞ്ഞിരംകുളം പോലീസ് സ്റ്റേഷൻ
രതീഷ്
എസ്.എച്ച്.ഒ. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്.
English Summary
The main accused in a theft case involving the robbery of 37 sovereigns of gold from his expatriate friend’s house in Poovar has been arrested. Police said the accused had planned the theft and arranged accommodation for the accomplice. The prime accused is still absconding. The arrest was made by the Kanjiramkulam Police under the leadership of SHO Ratheesh.
poovar-gold-theft-37-sovereigns-mastermind-arrested
Poovar, Theft Case, Gold Robbery, Kanjiramkulam Police, Kerala Crime News, SHO Ratheesh, Burglary, Police Arrest









