പരവൂർ കടലപകടം: ബിബിനും കണ്ണനും ഇനി ഓർമ്മ…
കൊല്ലം: പരവൂര്‍ കടലില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ചുഴിയില്‍പെട്ട് കാണാതായ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഗാന്ധിനഗര്‍ 65, ഭാനുമതി വിലാസത്തില്‍ ശെല്‍വരാജ്–സുലേഖ ദമ്പതികളുടെ മകന് ബിബിന്‍ രാജ് (16), അയല്‍വാസിയായ മനയ്ക്കര കിഴക്കതില്‍ ജയരാജ്–സുജ ദമ്പതികളുടെ മകന് കണ്ണന് രാജ് (16) എന്നിവരുടെ മൃതദേഹങ്ങളാണ് തിരച്ചിലിനൊടുവില്‍ ലഭിച്ചത്.
പൊഴിക്കരയ്ക്ക് സമീപത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്ത്യന്‍ നേവി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.
ഇന്നലെ ഉച്ചയോടെയാണ് ബിബിന്‍ രാജും കണ്ണന് രാജും സുഹൃത്തുക്കളായ അബു താഹിര്‍, അര്ജുന്, ഹിനാന് എന്നിവരോടൊപ്പം പൊഴിക്കര ദേവി ക്ഷേത്രം സമീപത്ത് എത്തിയത്. ബിബിനും കണ്ണനും അബു താഹിറുമാണ് കടലില്‍ ഇറങ്ങിയത്. മറ്റുള്ളവര്‍ കരയില്‍ നിന്നു.
ബിബിന്‍ രാജ് ആദ്യം കടലില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ച കണ്ണന് രാജും അപകടത്തില്‍പ്പെട്ടു. അബു താഹിറിനെ ഇന്നലെ തന്നെ രക്ഷപ്പെടുത്തി. സംഭവം കണ്ടു കരയില്‍ നിന്നിരുന്ന കുട്ടികളാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം അറിയിച്ചത്. ഇന്നലെ വൈകിയും നടത്തിയ തിരച്ചിലില്‍ ഫലം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
English Summary
The bodies of two Plus One students who went missing after being caught in strong currents while bathing in the sea at Paravur, Kollam district, were recovered near Pozhikkara.
paravur-sea-accident-two-plus-one-students-bodies-recovered-kollam
Kollam, Paravur, sea accident, students death, Pozhikkara, rescue operation, Indian Navy, Fire and Rescue, Marine Enforcement, Parippally Medical College









