web analytics

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു; കേസിൽ വൻ ട്വിസ്റ്റ്…!

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു ; കേസിൽ വൻ ട്വിസ്റ്റ്…!

തിരുവനന്തപുരം(വിഴിഞ്ഞം)ത്ത് നെറ്റിയിൽ മുറിവേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. സുഹ്യത്തുക്കളുമായി മദ്യപിക്കുന്നതിനിടയിൽ ആരോ പട്ടികകൊണ്ട് തന്റെ ഭർത്താവിനെ അടിച്ചുപരിക്കേൽപ്പിച്ചുവെന്ന് ഭാര്യയുടെ ആരോപണം.

സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. കോട്ടുകാൽ പുലിയൂർക്കോണം വാർഡിൽ തേരിവിള പുത്തൻവീട്ടിൽ ചുമട്ടുതൊഴിലാളിയായ സി.പ്രമോദ്(38)ആണ് മരിച്ചത്.

കഴിഞ്ഞ നാലിന് രാതിയിൽ പ്രമോദ് സുഹ്യത്തുക്കളായ സജീവ്, പ്രശാന്ത്, മഹേഷ് എന്നിവർക്കൊപ്പം പുലിയൂർക്കോണം ഭാഗത്ത് സംഘം ചേർന്ന് മദ്യപിച്ചിരുന്നു.

തുടർന്ന് പുലർച്ച 2.30ഓടെ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ നാലുപേരും തമ്മിൽ ഉന്തും തളളുമുണ്ടായിരുന്നു.

അടിപിടിയിലേക്ക് കടക്കുന്ന സന്ദർഭമുണ്ടായതിനെ തുടർന്ന് സംഘത്തിലുണ്ടായിരുന്ന മഹേഷിന്റെ അച്ഛൻ രാജു സംഭവം കണ്ട് വിഴിഞ്ഞം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തിയതോടെ ഇവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സ്ഥലത്ത് നിന്ന് ലഭിച്ച ഇവരുടെ മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു സ്‌റ്റേഷനിലുമെത്തിച്ചിരുന്നു.

തുടർന്ന് അടുത്ത ദിവസം ഇവരെ വിളിച്ചുവരുത്തി വിശദാശംങ്ങൾ ചോദിച്ചശേഷം മൊബൈൽ ഫോണുകളും കൈമാറി വിട്ടയച്ചിരുന്നു. വീഴ്ചയിൽ പരിക്കേറ്റുവെന്നാണ് പ്രമോദ് വിഴിഞ്ഞം പോലീസിൽ ആദ്യം പറഞ്ഞത്.

തുടർന്ന് അടുത്ത ദിവസം വലതുനെറ്റിയിൽ പരുക്കേറ്റിരുന്ന പ്രമോദിനെ ഭാര്യ റീന ആദ്യം ഉച്ചക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലുമെത്തിച്ച് ചികിത്സിച്ചിരുന്നു.

ബൈക്കിൽ നി്ന്നും വീണുണ്ടായ പരിക്കിനെ തുടർന്നാണ് തനിക്ക് പരിക്കേറ്റുെവന്നാണ് നെയ്യാറ്റിൻകര ആശുപത്രിയിൽനൽകിയ വിവരം. ഇക്കാര്യം വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിലും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു,

എന്നാൽ, നെറ്റിയിലെ പരുക്കിനെ തുടർന്ന് തലയോടിന് പൊട്ടലേറ്റിരുന്നു. ഇതേ തുടർന്ന് പ്രമോദിനെ ഏഴാം തീയതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് ചികിൽസയിലിരിക്കെ വെളളിയാഴ്ച രാവിലെ ആറോടെ മരിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുളളത്.

അതേ സമയം പട്ടികകൊണ്ടുളള അടിയേറ്റാണ് തന്റെ ഭർത്താവിന് മുറിവുണ്ടായെന്ന് ഭാര്യ റീന സംശയം പ്രകടിപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രമോദിനൊപ്പം മദ്യപിച്ചിരുന്ന സുഹ്യത്തുക്കളായ മൂന്നുപേരെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്ത് അന്വേഷണം നടത്തുമെന്ന് എസ്.എച്ച്.ഒ. സുനിൽഗോപി പറഞ്ഞു. ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ...

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ തൊഴുത്തിന്...

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി തിരുവനന്തപുരം:...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട...

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട്...

Related Articles

Popular Categories

spot_imgspot_img