web analytics

‘ജെയ്കിന് വിശ്രമം, പുതുപ്പള്ളിയിൽ ഇനി സ്വതന്ത്രൻ്റെ വസന്തം’: കോട്ടയത്തെ ഇടത് പടയൊരുക്കം!

‘ജെയ്കിന് വിശ്രമം, പുതുപ്പള്ളിയിൽ ഇനി സ്വതന്ത്രൻ്റെ വസന്തം’: കോട്ടയത്തെ ഇടത് പടയൊരുക്കം!

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാകുമ്പോൾ കോട്ടയം ജില്ലയിലും രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എൽഡിഎഫ് പക്ഷത്ത് ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവൻ വീണ്ടും മത്സരിക്കുമെന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്.

എന്നാൽ പുതുപ്പള്ളിയിൽ സ്ഥാനാർഥിയെ കുറിച്ചുള്ള പ്രാഥമിക ചർച്ചകൾക്കുപോലും അന്തിമതീരുമാനം വന്നിട്ടില്ല.

മുൻ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിയെയും പിന്നീട് ചാണ്ടി ഉമ്മനെയും എതിർത്ത ജെയ്ക് സി. തോമസ് ഇത്തവണ പുതുപ്പള്ളിയിൽ മത്സരിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

ചാണ്ടി ഉമ്മനെ നേരിടാൻ പൊതുസ്വതന്ത്ര സ്ഥാനാർഥിയെ ഇറക്കാനുള്ള സാധ്യതയാണ് ഇപ്പോൾ പരിഗണിക്കുന്നത്. വിവിധ വോട്ടുസമൂഹങ്ങളിൽ നിന്ന് പിന്തുണ നേടാൻ കഴിയുന്ന ശക്തനായ സ്വതന്ത്രനെ കണ്ടെത്തണമെന്ന നിർദ്ദേശം ജില്ലാ സെക്രട്ടേറിയറ്റിന് നൽകിയിട്ടുണ്ട്.

സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് റെജി സഖറിയ, കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ ആദ്യഘട്ടത്തിൽ പരിഗണിച്ചെങ്കിലും ഇരുവരും താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്.

പാർട്ടി പരിധിക്കു പുറത്തുനിന്നുള്ള വോട്ടുകളും നേടാൻ കഴിയുന്ന വ്യക്തിയെ കണ്ടെത്തണമെന്ന് അഭിപ്രായമുയർന്നതോടെയാണ് സ്വതന്ത്ര സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ച ശക്തമായത്.

കോട്ടയം മണ്ഡലത്തിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാറിനാണ് മുൻതൂക്കം. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാർ മണ്ഡലങ്ങളിൽ

കേരള കോൺഗ്രസ് (എം) സിറ്റിങ് എംഎൽഎമാരായ എൻ. ജയരാജ്, ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ വീണ്ടും മത്സരിക്കുമെന്നാണ് സൂചന.

വൈക്കത്ത് സി.പി.ഐക്ക് രണ്ട് ടേം നിബന്ധനയിൽ ഇളവ് ലഭിച്ചാൽ സി.കെ. ആശ വീണ്ടും സ്ഥാനാർഥിയാകും.

പാലായിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി മത്സരിക്കും. കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ്, ജോസ് പുത്തൻകാലാ, സഖറിയാസ് കുതിരവേലി എന്നിവരുടെ പേരുകളാണ് പരിഗണനയിൽ.

ഫെബ്രുവരി 16ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം നടക്കും. അതുവരെ സ്ഥാനാർഥി രൂപരേഖ തയ്യാറാക്കാനാണ് പാർട്ടി ശ്രമം.

English Summary

As Kerala assembly election preparations intensify, candidate discussions are progressing in Kottayam district. LDF is set to field Minister V.N. Vasavan again in Ettumanoor, while no final decision has been made for Puthuppally. The front is considering fielding a strong independent candidate against Chandy Oommen. Several sitting MLAs are likely to be renominated, and final decisions are expected after the CPM district committee meeting on February 16.

kottayam-ldf-candidate-discussions-assembly-election

Kottayam, Kerala Politics, Assembly Election, LDF, Candidate List, Puthuppally, V N Vasavan, Jose K Mani

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

Other news

ഒരേസമയം എല്ലായിടത്തും ‘വിജയ്’; ഹോളോഗ്രാമിലൂടെ ടിവികെയുടെ ഡിജിറ്റൽ പ്രചാരണ വിപ്ലവം

ഒരേസമയം എല്ലായിടത്തും ‘വിജയ്’; ഹോളോഗ്രാമിലൂടെ ടിവികെയുടെ ഡിജിറ്റൽ പ്രചാരണ വിപ്ലവം ചെന്നൈ: തമിഴ്‌നാട്...

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന്

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന് തിരുവനന്തപുരം: സംസ്ഥാന...

താമസസ്ഥലത്ത് ഹൃദയാഘാതം; സൗദിയിൽ മലയാളി തൊഴിലാളി മരിച്ചു

താമസസ്ഥലത്ത് ഹൃദയാഘാതം; സൗദിയിൽ മലയാളി തൊഴിലാളി മരിച്ചു റിയാദ്: സൗദി അറേബ്യയിലെ അൽ...

വിഷുക്കൈനീട്ടം ഇനി ഡിജിറ്റലായി! ഷെഡ്യൂൾ ചെയ്ത് രാവിലെ തന്നെ പ്രിയപ്പെട്ടവർക്ക് എത്തിക്കാം; അടിപൊളി ഫീച്ചറുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

വിഷുക്കൈനീട്ടം ഇനി ഡിജിറ്റലായി! ഷെഡ്യൂൾ ചെയ്ത് രാവിലെ തന്നെ പ്രിയപ്പെട്ടവർക്ക് എത്തിക്കാം;...

കൊലപാതകത്തിന് ശേഷം ആത്മഹത്യ; 16-കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 20-കാരനായ പ്രതി ജീവനൊടുക്കി

കൊലപാതകത്തിന് ശേഷം ആത്മഹത്യ; 16-കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 20-കാരനായ പ്രതി ജീവനൊടുക്കി കോഴിക്കോട്:...

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ മലയാളി...

Related Articles

Popular Categories

spot_imgspot_img