ആകാശത്ത് ‘ആറ് ഗ്രഹങ്ങളുടെ’ കുടുംബ സംഗമം; ചായകുടി കഴിഞ്ഞ് ചന്ദ്രനും എത്തും!
ന്യൂഡൽഹി: ഫെബ്രുവരി 28-ന് സൂര്യാസ്തമയത്തിന് ശേഷം ലോകമെമ്പാടുമുള്ള ആകാശനിരീക്ഷകർക്ക് അപൂർവ്വമായൊരു ദൃശ്യാനുഭവത്തിനാണ് അവസരം ഒരുങ്ങുന്നത്.
‘പ്ലാനറ്ററി പരേഡ്’ (Planetary Parade) എന്നറിയപ്പെടുന്ന ഈ അപൂർവ്വ പ്രതിഭാസത്തിൽ സൗരയൂഥത്തിലെ ആറു ഗ്രഹങ്ങൾ ഒരേ സമയം ആകാശത്തിന്റെ ഒരേ ഭാഗത്ത് നിരന്നു ദൃശ്യമാകും. ഇന്ത്യയിലും ഈ അതിശയ കാഴ്ച കാണാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
നാസയുടെ റിപ്പോർട്ട് പ്രകാരം ബുധൻ, ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളാണ് ഈ ഗ്രഹപരേഡിൽ അണിനിരക്കുന്നത്. സൂര്യാസ്തമയത്തിന് പിന്നാലെ പടിഞ്ഞാറൻ ആകാശത്തിൻ്റെ ഭാഗത്താണ് ഈ ഗ്രഹങ്ങൾ കൂട്ടമായി ദൃശ്യമാകുക.
ഇവയിൽ ബുധനും ശുക്രനും നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ വ്യക്തമായി കാണാനാകും. വ്യാഴവും ചില പ്രദേശങ്ങളിൽ നിന്ന് കാണാൻ സാധ്യതയുണ്ടെങ്കിലും, യുറാനസിനെയും നെപ്ട്യൂണിനെയും കാണാൻ ബൈനോക്കുലറുകളോ ടെലിസ്കോപ്പോ ആവശ്യമായിരിക്കും.
ശനി ആകാശത്തിന്റെ ഒരു ചരിഞ്ഞ ഭാഗത്തായിരിക്കും പ്രത്യക്ഷപ്പെടുക.
ഫെബ്രുവരി 28-ന് അടുത്ത ദിവസങ്ങളിൽ പൗർണമി വരുന്നതിനാൽ ചന്ദ്രൻ സാധാരണത്തേക്കാൾ കൂടുതൽ പ്രകാശത്തോടെ ദൃശ്യമാകുമെന്നും, അതിനാൽ ഗ്രഹപരേഡ് കുറച്ചുസമയത്തേക്ക് മാത്രമേ വ്യക്തമായി കാണാൻ സാധിക്കൂവെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.
കാലാവസ്ഥ തെളിച്ചമുള്ളതാണെങ്കിൽ ഡെൽഹി, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ, ജയ്പൂർ, ലഖ്‌നൗ, അഹമ്മദാബാദ്, ഡെറാഡൂൺ തുടങ്ങിയ നഗരങ്ങളിൽ നിന്നായി ഈ അപൂർവ്വ ആകാശവിസ്മയം ആസ്വദിക്കാൻ കഴിയും.
English Summary
A rare celestial event known as a “Planetary Parade” will be visible after sunset on February 28, when six planets — Mercury, Venus, Jupiter, Saturn, Uranus and Neptune — will appear clustered in the same region of the sky. According to NASA, the event will be visible from India as well, mainly towards the western sky. While Mercury and Venus can be seen with the naked eye, Uranus and Neptune will require binoculars or a telescope. Due to the brightness of the near-full Moon, the visibility window is expected to be short.
planetary-parade-february-28-visible-in-india-six-planets-alignment
planetary parade, six planets alignment, astronomy news, NASA, sky watch India, Mercury Venus Jupiter Saturn Uranus Neptune, space science, rare celestial event









