web analytics

കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് കയറി; നടൻ റിയാസ് പത്താന് പരുക്ക്

കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് കയറി; നടൻ റിയാസ് പത്താന് പരുക്ക്

കൊച്ചി ∙ നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്കേറ്റു. തമിഴ്‌നാട്ടിലെ തേനിയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

റിയാസ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗത്തേക്കാണ് കൂടുതൽ ആഘാതമുണ്ടായത്. മകൻ അജ്മൽ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.

പരിക്കേറ്റ റിയാസിനെ ആദ്യം തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴയിലെ വീട്ടിൽ നിന്ന് പുലർച്ചെ നാല് മണിയോടെയാണ് ഇരുവരും യാത്ര തിരിച്ചത്.

‘ഫ്ലാറ്റ് നമ്പർ 4 ബി’യിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റിയാസ്, ‘കായംകുളം കൊച്ചുണ്ണി’, ‘ക്ലിന്റ്’, ‘റാണി’ തുടങ്ങിയ ചിത്രങ്ങളിലും കന്നഡ സിനിമയായ ‘ഗഡിയാറ’യിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മനോരമ മാക്സിൽ റിലീസ് ചെയ്ത ‘രണ്ടാം മുഖം’ എന്ന ചിത്രത്തിലും അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

രണ്ട് സിനിമകളുടെ തിരക്കഥ രചനയിൽ തിരക്കിലായിരിക്കെയാണ് അപകടം സംഭവിച്ചത്. റിയാസ് ഉടൻ ആശുപത്രിവിടുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മകൻ അജ്മൽ അപകടത്തിൽ നിന്ന് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

‌English Summary

Actor Riyas Pathan was injured in a car accident near Theni, Tamil Nadu, around 8 a.m. The car, driven by his son Ajmal, reportedly hit a divider, with the impact affecting the side where Riyas was seated. He was first admitted to Theni Medical College and later shifted to Indo-American Hospital in Vaikom for specialized treatment. Ajmal escaped without injuries. Riyas, known for films like Flat No. 4B, Kayamkulam Kochunni, Clint, and Rani, was recently seen in Randam Mukham. He was reportedly working on two screenplays at the time of the accident.


actor-riyas-pathan-injured-car-accident-theni

Riyas Pathan, Car Accident, Malayalam Actor, Theni Accident, Vaikom Hospital, Cinema News, Kerala Film Industry

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

Related Articles

Popular Categories

spot_imgspot_img