web analytics

പനമ്പറ്റയിലെ കുട്ടികൾ പഠിക്കും ‘റോബോട്ടിൻ്റെ ടെക്നിക് ‘

പനമ്പറ്റയിലെ കുട്ടികൾ പഠിക്കും ‘റോബോട്ടിൻ്റെ ടെക്നിക് ‘

കണ്ണൂർ ∙ മാലൂർ പനമ്പറ്റ ന്യൂ യു.പി. സ്കൂളിൽ അത്യാധുനിക എഐ–റോബോട്ടിക്സ് ലാബ് പ്രവർത്തനം തുടങ്ങി. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു.

പ്രൈമറി തലത്തിൽ തന്നെ നിർമിതബുദ്ധിയുടെയും റോബോട്ടിക്സിന്റെയും അടിസ്ഥാനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലാബ് സ്ഥാപിച്ചത്.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘യുണീക് വേൾഡ് റോബോട്ടിക്സ്’ സ്റ്റാർട്ടപ്പാണ് റോബോട്ടിക്‌സ് എഐ ആൻഡ് ഇന്നൊവേഷൻ ലാബ് (RAIL) ഒരുക്കിയത്.

ലാബ് ഉദ്ഘാടനത്തോടനുബന്ധിച്ച് എഐ ആൻഡ് റോബോട്ടിക് എക്സ്പീരിയൻസ് സെന്റർ സ്കൂളിൽ സജ്ജമാക്കി. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുത്ത പ്രദർശനത്തിൽ നിർമിതബുദ്ധിയുടെ വിവിധ സാധ്യതകൾ നേരിട്ട് അനുഭവിച്ചറിയാൻ അവസരം ലഭിച്ചു.

വിദ്യാർഥികളിൽ ആധുനിക സാങ്കേതിക വിദ്യകളിലേക്കുള്ള താൽപര്യം വളർത്തുന്ന രീതിയിലാണ് ലാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എഐയും ഇലക്ട്രോണിക്സും പഠിക്കാൻ സഹായിക്കുന്ന ക്വാർക്കി (Quarky), വിസ്‌ബോട്ട് (Wizbot) കിറ്റുകൾ, പ്ലൂട്ടോ ഡ്രോണുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ സൃഷ്ടിപരമായ ആശയങ്ങൾ രൂപപ്പെടുത്താൻ ത്രിഡി പ്രിന്ററുകളും ത്രിഡി പേനകളും ഒരുക്കിയിട്ടുണ്ട്. പ്രോഗ്രാം ചെയ്യാവുന്ന ‘ബോണിക് ബോട്ട്’ എന്ന ഹ്യൂമനോയിഡ് റോബോട്ടും ലാബിൽ ഉൾപ്പെടുത്തും.

നാസ സ്പേസ് ആപ്‌സ് ചലഞ്ച് 2025-ന്റെ ആഗോള സംഘാടകരായ യുണീക് വേൾഡ് റോബോട്ടിക്സ് നേരിട്ട് സ്കൂളിലെ കുട്ടികൾക്ക് പരിശീലനം നൽകും. വിദേശ വിദഗ്‌ധരും വിദ്യാർഥികളും സ്കൂളിലെത്തി പരിശീലന പരിപാടികൾ സംഘടിപ്പിക്കും.

ഗ്രാമീണ മേഖലയിലെ പൊതുജനങ്ങൾക്കും സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യവും സ്കൂൾ ഏറ്റെടുത്തിട്ടുണ്ട്.

മാലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു അധ്യക്ഷനായ ചടങ്ങിൽ യുണീക് വേൾഡ് റോബോട്ടിക്സ് സിഇഒ ബൻസൻ തോമസ് ജോർജ് മുഖ്യാതിഥിയായി.

സ്റ്റാർട്ടപ്പ് മിഷൻ പിആർഒ അഷിത വി.എ., കേരള സാങ്കേതിക സർവകലാശാല മുൻ സിൻഡിക്കറ്റംഗം ആഷിക് ഇബ്രാഹിം കുട്ടി എന്നിവർ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ വി.കെ. സനോജ് സ്വാഗതവും പ്രധാനാധ്യാപകൻ ടി.പി. രഞ്ജിത് കുമാർ നന്ദിയും അറിയിച്ചു.

English Summary

An advanced AI and Robotics Lab has been launched at Panambatta New UP School in Malur, Kannur. The lab aims to introduce primary-level students to artificial intelligence and robotics. Set up by Dubai-based Unique World Robotics, the facility includes Quarky and Wizbot kits, Pluto drones, 3D printers, 3D pens, and a programmable humanoid robot. Experts, including international trainers, will provide hands-on training. The initiative also aims to extend technical education opportunities to the rural community.

panambatta-school-ai-robotics-lab-kannur

Panambatta School, Kannur News, AI Lab, Robotics Education, Unique World Robotics, School Innovation, Technology in Education, Kerala Education, STEM Learning

spot_imgspot_img
spot_imgspot_img

Latest news

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

Other news

ആശുപത്രികൾ സ്തംഭിക്കും! കേരളം കടുത്ത പ്രതിസന്ധിയിലേക്ക്; നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് നാളെ മുതൽ

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ പരിപാലന രംഗത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് സ്വകാര്യ ആശുപത്രികളിലെ...

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന് കോടി രൂപയുടെ കറൻസി എവിടെ

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന്...

ബത്തേരിയെ നടുക്കി വീണ്ടും കാട്ടാനയാക്രമണം: കൃഷിയിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: പച്ചപ്പണിഞ്ഞ വയനാടൻ മണ്ണ് വീണ്ടും ചോരയണിഞ്ഞിരിക്കുന്നു. സുൽത്താൻ ബത്തേരി വടക്കനാട്...

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന് 12 പവൻ അടിച്ചുമാറ്റി — യുവതി പിടിയിൽ

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന്...

Related Articles

Popular Categories

spot_imgspot_img