web analytics

ഡയമണ്ട് മാല, ഡയമണ്ട് മോതിരം, സ്വർണ മോതിരം, ലാപ്ടോപ്പ്, ഐഫോൺ….വനിതാ ഡോക്ടർ താമസിച്ചിരുന്ന മുറിയിൽ നിന്നും സകലതും അടിച്ചുമാറ്റി; ഒടുവിൽ 19 കാരൻ പിടിയിലായത് ഇങ്ങനെ

ഡയമണ്ട് മാല, ഡയമണ്ട് മോതിരം, സ്വർണ മോതിരം, ലാപ്ടോപ്പ്, ഐഫോൺ….വനിതാ ഡോക്ടർ താമസിച്ചിരുന്ന മുറിയിൽ നിന്നും സകലതും അടിച്ചുമാറ്റി; ഒടുവിൽ 19 കാരൻ പിടിയിലായത് ഇങ്ങനെ

വനിതാ ഡോക്ടർ താമസിച്ചിരുന്ന മുറിയിൽ കയറി ഡയമണ്ട് മാല, ഡയമണ്ട് മോതിരം, സ്വർണ മോതിരം, ലാപ്ടോപ്പ്, ഐഫോൺ എന്നിവ കവർന്ന കേസിൽ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിരലടയാളങ്ങൾ പിന്തുടർന്നുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് മധുര സ്വദേശി സതീഷ് കുമാർ (19) ആണ് എളമക്കര പൊലീസിന്റെ പിടിയിലായത്.

ഏകദേശം നാലേകാൽ ലക്ഷം രൂപയുടെ വസ്തുക്കൾ കവർന്ന കേസിലാണ് അറസ്റ്റ്.

ഡിസംബർ 23നാണ് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലെ 103-ാം നമ്പർ മുറിയിൽ മോഷണം നടന്നത്. ആലപ്പുഴ സ്വദേശിനിയായ ഡോ. ഷഹാനയാണ് മുറിയിൽ താമസിച്ചിരുന്നത്.

വാതിൽ പൂട്ടാതെ പുറത്തുപോയ സമയത്താണ് മുറിയിലുണ്ടായിരുന്ന വിലപ്പെട്ട സാധനങ്ങൾ മോഷ്ടാവ് കൈക്കലാക്കിയത്.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവ് ഓട്ടോറിക്ഷയിൽ ചക്കരപ്പറമ്പിലെ ഒരു ആക്രിക്കടയിലേക്ക് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ ആദ്യം പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

മുറിയിൽ നിന്ന് ലഭിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണമാണ് മൂന്നാറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയിലേക്കെത്തിച്ചത്.

മൂന്നാറിലെത്തിയ എളമക്കര പൊലീസ് സംഘം ഏറെ ശ്രമത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ 5,000 രൂപയ്ക്ക് വിറ്റതായാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.

എന്നാൽ ഡയമണ്ട് ആഭരണങ്ങളെക്കുറിച്ച് ഇയാൾ വിവരങ്ങൾ നൽകാൻ തയ്യാറായിട്ടില്ല. പ്രതിയെ ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി.

English Summary

Police arrested a 19-year-old youth from Munnar in connection with a theft from a woman doctor’s hotel room in Kochi. The accused, Satheesh Kumar from Madurai, Tamil Nadu, was tracked down through fingerprint analysis. Valuables worth around ₹4.25 lakh, including diamond jewellery, a laptop and an iPhone, were stolen from a hotel room in Edappally. CCTV visuals and scientific investigation helped police trace the accused, who is now produced before the court.

woman-doctor-hotel-room-theft-fingerprint-investigation-arrest

Kochi Theft Case, Elamakkara Police, Hotel Room Theft, Fingerprint Investigation, Diamond Jewellery Theft, Tamil Nadu Youth Arrested, Crime News

spot_imgspot_img
spot_imgspot_img

Latest news

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

മിനിമം ബാലൻസ് പിഴ: മൂന്ന് വർഷത്തിനിടെ ഈടാക്കിയത് 8,000 കോടിയിലധികം

മിനിമം ബാലൻസ് പിഴ: മൂന്ന് വർഷത്തിനിടെ ഈടാക്കിയത് 8,000 കോടിയിലധികം ന്യൂഡൽഹി ∙...

നിയമസഭയിലേക്ക് കണ്ണുവെച്ച് കെ. സുധാകരൻ; ലക്ഷ്യം മുഖ്യമന്ത്രിക്കസേരയോ?

നിയമസഭയിലേക്ക് കണ്ണുവെച്ച് കെ. സുധാകരൻ; ലക്ഷ്യം മുഖ്യമന്ത്രിക്കസേരയോ? കണ്ണൂർ എംപിയും കോൺഗ്രസ് വർക്കിംഗ്...

കേരളം ചുട്ടുപൊള്ളുന്നു;അൾട്രാവയലറ്റ് രശ്മികൾ വില്ലനാകുന്നു! ഈ 5 ജില്ലകളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് സർവ്വകാല റെക്കോർഡുകളിലേക്ക് ഉയരുമെന്ന സൂചന നൽകിക്കൊണ്ട് സൂര്യപ്രകാശത്തിലെ...

രണ്ടുമാസത്തിനിടെ കൊല്ലപ്പെട്ടത് ഗർഭിണി ഉൾപ്പെടെ 10 പശുക്കൾ; ഇവിടെ പ്രതിഷേധം കത്തുന്നു

രണ്ടുമാസത്തിനിടെ കൊല്ലപ്പെട്ടത് ഗർഭിണി ഉൾപ്പെടെ 10 പശുക്കൾ; ഇവിടെ പ്രതിഷേധം കത്തുന്നു വിനോദ...

എന്തൊരു ചൂട്: പൊള്ളുന്നേ, ചുട്ടുപൊള്ളുന്നേ.. 

എന്തൊരു ചൂട്: പൊള്ളുന്നേ, ചുട്ടുപൊള്ളുന്നേ..  തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ അസഹ്യമായ ചൂട്...

കാക്കഞ്ചേരിയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ പ്രവർത്തനം ആരംഭിച്ചു; 2000 പേർക്ക് തൊഴിൽ ലഭിക്കും

മലപ്പുറം: വടക്കൻ കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് കാക്കഞ്ചേരി...

Related Articles

Popular Categories

spot_imgspot_img