web analytics

28 വർഷത്തെ സൈനികജീവിതത്തിന് ശേഷം നർത്തകവേഷത്തിൽ അരങ്ങേറ്റം; മകളോടൊപ്പം വേദി നിറച്ച് സുബേദാർ മേജർ ലിജേഷ്

28 വർഷത്തെ സൈനികജീവിതത്തിന് ശേഷം നർത്തകവേഷത്തിൽ അരങ്ങേറ്റം; മകളോടൊപ്പം വേദി നിറച്ച് സുബേദാർ മേജർ ലിജേഷ്

കണ്ണൂർ: ഇരുപത്തിയെട്ടു വർഷത്തെ സൈനിക സേവനത്തിന് ശേഷം സൈനികവേഷം അഴിച്ചുവെച്ച കാടാച്ചിറ സ്വദേശി, റിട്ട. സുബേദാർ മേജർ ലിജേഷ് (50) നർത്തകവേഷത്തിൽ വേദിയിലേക്ക്.

 കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് ലിജേഷിന്റെ നൃത്ത അരങ്ങേറ്റം ശ്രദ്ധേയമായത്.

2024 ഒക്ടോബറിൽ കാശ്മീരിലെ മഞ്ഞുമൂടിയ ബാരക്കിൽ നിന്നാണ് സേവനം അവസാനിപ്പിച്ച് ലിജേഷ് നാട്ടിലേക്ക് മടങ്ങിയത്. 

തുടർന്ന് മകൾ വൈദേഹിയോടൊപ്പം നൃത്തം പഠിക്കാനിറങ്ങുകയായിരുന്നു. സെമിക്ലാസിക്കൽ നൃത്തത്തിൽ പ്ളസ് വൺ വിദ്യാർത്ഥിനിയായ വൈദേഹിയും പിതാവിനൊപ്പം വേദി പങ്കിട്ടു.

മകൾ നൃത്തം പഠിക്കുന്നതിനെ സമീപത്ത് നിന്നു കാണുമ്പോഴാണ് ലിജേഷിന്റെ പഴയ കലാതാൽപ്പര്യം വീണ്ടും ഉണർന്നത്. നൃത്താദ്ധ്യാപിക കലാവതിയുടെ ശിക്ഷണത്തിലാണ് വൈദേഹി പരിശീലനം നടത്തുന്നത്. 

ഇതേ അധ്യാപികയാണ് ലിജേഷിനെ ബാല്യകാലത്ത് നൃത്തം പഠിപ്പിച്ചിരുന്നതും. വീണ്ടും നൃത്തം പഠിക്കണമെന്ന ലിജേഷിന്റെ ആഗ്രഹം കേട്ടപ്പോൾ അധ്യാപികയ്ക്കും വലിയ സന്തോഷമായിരുന്നു.

വീട്ടിൽ അച്ഛൻ മകളുടെ ശിഷ്യനായി മാറി. 28 വർഷത്തെ പട്ടാള ജീവിതം ബലപ്പെടുത്തിയ ശരീരം പതിയെ ലാസ്യഭാവങ്ങൾക്ക് വഴങ്ങുകയായിരുന്നു. 

ചെറുപ്പത്തിൽ മാർഷ്യൽ ആർട്സിലും കിക്ക് ബോക്സിംഗിലും മികവ് തെളിയിച്ച ശേഷമാണ് ലിജേഷ് ഇരുപതാം വയസ്സിൽ സൈന്യത്തിൽ ചേർന്നത്.

ഭാര്യ ശാന്തിനിയും ഏഴാം ക്ലാസുകാരനായ മകൻ അവനീന്ദ്രയും ലിജേഷിന് ശക്തമായ പിന്തുണയായി ഒപ്പമുണ്ടായിരുന്നു. പട്ടാള ക്യാമ്പുകളിൽ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ബഡാഖാന തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിച്ച അനുഭവവും ലിജേഷിനുണ്ട്.

“സ്വപ്നങ്ങൾ എപ്പോഴും സഫലമാകാം. മകളാണ് എനിക്ക് പ്രചോദനം. ഞങ്ങൾ ഒരുമിച്ച് നൃത്തം ചെയ്തത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി തോന്നുന്നു” – ലിജേഷ് പറഞ്ഞു.

“അച്ഛൻ നൃത്തം പഠിക്കണമെന്ന് പറഞ്ഞപ്പോൾ ഞാന്‍ അത്ഭുതപ്പെട്ടു. അച്ഛന്റെ നിശ്ചയദാർഢ്യം എനിക്കും വലിയ ആവേശമായി” – വൈദേഹിയും പ്രതികരിച്ചു.

English Summary

After serving in the Indian Army for 28 years, retired Subedar Major Lijesh from Kadachira in Kannur made his dance debut at Thrikkapalam Shiva Temple. He performed semi-classical dance along with his daughter Vaidehi, who is a Plus One student. Inspired by his daughter’s training, Lijesh returned to dance under the same teacher who had trained him during his childhood.

retired-subedar-major-lijesh-dance-debut-with-daughter-kannur

Kannur, Kadachira, Subedar Major Lijesh, Indian Army veteran, dance debut, father daughter performance, semi classical dance, Kerala news

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത് ‘കിളവൻ’ ട്രക്കുകൾ! ചരക്കുഗതാഗതം പ്രതിസന്ധിയിലേക്കോ?

ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത് 'കിളവൻ' ട്രക്കുകൾ! ചരക്കുഗതാഗതം പ്രതിസന്ധിയിലേക്കോ? മുംബൈ: രാജ്യത്തെ ചരക്കുഗതാഗത...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും!

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും! ബെംഗളൂരു:...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Related Articles

Popular Categories

spot_imgspot_img