web analytics

ഷുക്കൂർ വക്കീലിന് സ്ട്രോക്ക് ; പൊറുത്ത് കൊടുത്ത് പ്രാർഥിക്കണമെന്ന് സഹോദരൻ

ഷുക്കൂർ വക്കീലിന് സ്ട്രോക്ക് ; പൊറുത്ത് കൊടുത്ത് പ്രാർഥിക്കണമെന്ന് സഹോദരൻ

നടനും അഭിഭാഷകനുമായ സി. ഷുക്കൂർ സ്ട്രോക്ക് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ. ജനുവരി 26-നാണ് ഷുക്കൂറിന് പെട്ടെന്നുണ്ടായ സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാസർഗോഡിലെ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് സഹോദരൻ മുനീർ അൽവഫ അറിയിച്ചു.

ദൈവത്തിന്റെ അനുഗ്രഹത്താൽ ഷുക്കൂറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഇപ്പോൾ സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്നും മുനീർ വ്യക്തമാക്കി.

ഇടത് വശത്ത് ചെറിയ ബുദ്ധിമുട്ടുകൾ തുടരുന്നതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷുക്കൂറിന്റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിച്ച മുനീർ,

അദ്ദേഹത്തിന്റെ വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ എഴുത്തിലൂടെയോ ആരുടെയെങ്കിലും മനസ്സിൽ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഈ സാഹചര്യത്തിൽ പൊറുത്തുകൊടുക്കണമെന്നുമാണ് അഭ്യർത്ഥിച്ചത്.

എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ് സി. ഷുക്കൂർ അഭിനയരംഗത്ത് ശ്രദ്ധേയനായത്.

സഹോദരന്‍റെ കുറിപ്പ്

‘എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്.

പടച്ചവന്‍റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്, സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്.

അദ്ദേഹത്തിന്‍റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി.

ഒരുപക്ഷേ അദ്ദേഹത്തിന്‍റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ എഴുത്തുകൊണ്ടോ ബുദ്ധിമുട്ടുണ്ടായ ആളുകൾ ഉണ്ടായേക്കാം.

അങ്ങനെ ആർക്കെങ്കിലും മനസ്സിലൊരു വിഷമം തോന്നുന്നുണ്ടെങ്കിൽ അത് പൊറുത്തു കൊടുക്കണമെന്നു കൂടി ഈ സാഹചര്യത്തിൽ അഭ്യർത്ഥിക്കുകയാണ്.

അത് പൊറുത്ത് കൊടുത്ത് അദ്ദേഹം പൂർണ ആരോഗ്യസ്ഥിതിയിലേക്ക് എത്താൻ എല്ലാവരും പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.’ –മുനീറിന്‍റെ വാക്കുകൾ

🔹 English Summary

Actor and lawyer C. Shukkoor has been hospitalised after suffering a sudden stroke on January 26. He is currently undergoing treatment at Aster MIMS Hospital in Kasaragod. According to his brother Muneer Alvafa, Shukkoor’s condition has improved, and he is now able to speak and eat, though he continues physiotherapy and rehabilitation for partial weakness on his left side. The family has requested prayers for his speedy and complete recovery.

actor-lawyer-c-shukkoor-hospitalised-after-stroke

C Shukkoor, stroke, Malayalam actor, lawyer, Aster MIMS Kasaragod, Nna Thaan Case Kodu, health update, Kerala news

spot_imgspot_img
spot_imgspot_img

Latest news

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

​’ചേസ് മാസ്റ്റർ’ സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ

​'ചേസ് മാസ്റ്റർ' സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ ​കൊൽക്കത്ത: ഈഡൻ...

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ,...

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!ജറുസലം:ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത...

Other news

വഞ്ചന തിരിച്ചറിഞ്ഞപ്പോൾ ധീരമായ തീരുമാനം; അജ്ഞാത കത്ത് ലഭിച്ചതിന് പിന്നാലെ വിവാഹം ഉപേക്ഷിച്ച് വിവാഹമണ്ഡപത്തിൽ നിന്നും ഇറങ്ങി വധു

അജ്ഞാത കത്ത് ലഭിച്ചതിന് പിന്നാലെ വിവാഹം ഉപേക്ഷിച്ച് വധു കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലുള്ള...

നിങ്ങളുടെ നാട്ടിൽ മയിലുകൾ എത്തിയോ? മയിൽപ്പട വന്നാൽ സംഭവിക്കാനിരിക്കുന്നത്

നിങ്ങളുടെ നാട്ടിൽ മയിലുകൾ എത്തിയോ? മയിൽപ്പട വന്നാൽ സംഭവിക്കാനിരിക്കുന്നത് കണ്ണൂർ ∙ ജില്ലയിലെ...

സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്; പരാതിയുമായി യുവതി

കൊച്ചി: മലയാള സിനിമയെ ആഗോളതലത്തിൽ പ്രശസ്തമാക്കിയ 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന സൂപ്പർ...

ദേവി ദർശനപുണ്യം; ഇന്ന് ചോറ്റാനിക്കര മകം തൊഴൽ!

ദേവി ദർശനപുണ്യം; ഇന്ന് ചോറ്റാനിക്കര മകം തൊഴൽ! കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ...

കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 44 വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ

കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 44 വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ കൊച്ചി: സുരക്ഷാ...

വനത്തിന്റെ അതിരിൽ നിന്ന് വീട്ടിലേക്ക് നടക്കും വഴി കാട്ടാന ആക്രമണം; വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

വനത്തിന്റെ അതിരിൽ നിന്ന് വീട്ടിലേക്ക് നടക്കും വഴി കാട്ടാന ആക്രമണം; വിദ്യാർത്ഥിനി...

Related Articles

Popular Categories

spot_imgspot_img