web analytics

കെ സുധാകരന്റെ വിശ്വസ്തന്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്ക്

കെ സുധാകരന്റെ വിശ്വസ്തന്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്ക്

മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. കിഷോര്‍ ബാബു ബിജെപിയില്‍ ചേരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള രാജി കിഷോര്‍ ബാബു ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.

കോണ്‍ഗ്രസിലെ എല്ലാ ചുമതലകളില്‍ നിന്നും രാജിവെക്കുന്നതായും കിഷോര്‍ ബാബു അറിയിച്ചു. കെപിസിസി ഇന്‍ഡസ്ട്രീസ് സെല്‍ ചെയര്‍മാനായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസങ്ങള്‍ വരെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്ന കിഷോര്‍ ബാബുവിന്റെ തീരുമാനം പാര്‍ട്ടിയില്‍ അപ്രതീക്ഷിതമായ സംഭവമായി വിലയിരുത്തപ്പെടുന്നു.

യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു എന്നിവയുടെ ആലപ്പുഴ ജില്ലാ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് അഡ്വ. കിഷോര്‍ ബാബു. 2022ല്‍ കെ. സുധാകരനാണ് അദ്ദേഹത്തെ ഇന്‍ഡസ്ട്രിയല്‍ സെല്‍ ചെയര്‍മാനായി നിയമിച്ചത്.

കോണ്‍ഗ്രസ് വിടാനുള്ള തീരുമാനത്തിന് പിന്നില്‍ കെ. സി. വേണുഗോപാലാണെന്നും, കഴിഞ്ഞ ആഴ്ച നടന്ന ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവില്‍ വെച്ച് തനിക്ക് അപമാനം നേരിട്ടതായും കിഷോര്‍ ബാബു വ്യക്തമാക്കി.

English Summary

Senior Congress leader Adv. Kishore Babu, a close aide of former KPCC president K. Sudhakaran, has resigned from the Congress party and is set to join the BJP. He submitted his resignation letter to KPCC president Sunny Joseph and will take BJP membership from Rajeev Chandrasekhar. Kishore Babu cited humiliation at a recent industrial conclave and blamed K. C. Venugopal for his decision to quit the party.Senior Congress leader Adv. Kishore Babu, a close aide of former KPCC president K. Sudhakaran, has resigned from the Congress party and is set to join the BJP. He submitted his resignation letter to KPCC president Sunny Joseph and will take BJP membership from Rajeev Chandrasekhar. Kishore Babu cited humiliation at a recent industrial conclave and blamed K. C. Venugopal for his decision to quit the party.

adv-kishore-babu-quits-congress-joins-bjp-kerala

Kishore Babu, Congress, BJP, Kerala politics, KPCC, Sunny Joseph, Rajeev Chandrasekhar, party switch, Alappuzha

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനിക നടപടി; ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തു

ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനിക നടപടി; ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തു വാഷിങ്ടൺ:...

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി...

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി വിജയ്

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക്...

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ്...

Related Articles

Popular Categories

spot_imgspot_img