web analytics

വട്ടിയൂർക്കാവിൽ ശ്രീലേഖ, കുമ്മനം രാജശേഖരൻ ആറന്മുളയിൽ ; മഞ്ചേശ്വരത്ത് ഇക്കുറിയും കെ സുരേന്ദ്രൻ; ബിജെപി സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക ദേശീയ നേതൃത്വത്തിന്റെ പരി​ഗണനയിൽ

വട്ടിയൂർക്കാവിൽ ശ്രീലേഖ, കുമ്മനം രാജശേഖരൻ ആറന്മുളയിൽ ; മഞ്ചേശ്വരത്ത് ഇക്കുറിയും കെ സുരേന്ദ്രൻ; ബിജെപി സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക ദേശീയ നേതൃത്വത്തിന്റെ പരി​ഗണനയിൽ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ബി.ജെ.പി ശക്തമാക്കി. സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറി. 

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെ സാന്നിധ്യത്തിലാണ് പട്ടിക സംബന്ധിച്ച ചർച്ചകൾ നടന്നത്.

ആറന്മുള മണ്ഡലത്തിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും, മഞ്ചേശ്വരത്ത് മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മത്സരിക്കുമെന്നാണ് പ്രാഥമിക ധാരണ.

 പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള നേമം മണ്ഡലത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സ്ഥാനാർഥിയാകാൻ സാധ്യത കൂടുതലാണെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം അദ്ദേഹം നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു.

പ്രാഥമിക പട്ടികയിൽ മുൻ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ (കഴക്കൂട്ടം), മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവാഹക സമിതി അംഗവുമായ പി. കെ. കൃഷ്ണദാസ് (കാട്ടാക്കട), സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി (തിരുവല്ല), സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് (പാലാ), തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ (തിരുവനന്തപുരം), ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി (ചെങ്ങന്നൂർ) എന്നിവരുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ജനറൽ സെക്രട്ടറി എം. ടി. രമേശിനെ തൃശ്ശൂരിൽ പരിഗണിക്കുന്നുണ്ട്. അദ്ദേഹം മത്സരിക്കാതിരുന്നാൽ പത്മജാ വേണുഗോപാലിനാണ് സാധ്യത.

 ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഇതുവരെ മണ്ഡലം നിശ്ചയിച്ചിട്ടില്ലെങ്കിലും നാലോ അഞ്ചോ മണ്ഡലങ്ങളിൽ ശോഭാ സുരേന്ദ്രന്റെ പേര് സജീവ പരിഗണനയിലാണെന്നാണ് സൂചന.

വട്ടിയൂർക്കാവിൽ മുൻ ഡി.ജി.പി.യും കൗൺസിലറുമായ ആർ. ശ്രീലേഖയോ നടൻ കൃഷ്ണകുമാറോ സ്ഥാനാർഥിയാകാൻ സാധ്യതയുണ്ട്. 

ചാത്തന്നൂരിൽ മുൻ ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, കരുനാഗപ്പള്ളിയിൽ ജിതിൻ ദേവ്, കാഞ്ഞിരപ്പള്ളിയിൽ എൻ. ഹരി എന്നിവരും മത്സരിച്ചേക്കും.

അതേസമയം, സഖ്യകക്ഷികളായ ബി.ഡി.ജെ.എസ്, ട്വന്റി20 ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ഏകദേശം 40 സീറ്റുകൾ നൽകാനുള്ള നീക്കത്തിലാണ് ബി.ജെ.പി. നേതൃത്വം.

English Summary

The BJP has stepped up preparations for the Kerala Assembly elections and submitted a preliminary list of candidates to the central leadership. Senior leaders such as Kummanam Rajasekharan, K. Surendran and Rajeev Chandrasekhar are likely to be fielded from key constituencies. The party is also considering allocating around 40 seats to its allies, including BDJS and Twenty20.

bjp-kerala-assembly-election-preliminary-candidate-list-submitted

BJP Kerala, Kerala assembly election, BJP candidate list, Kummanam Rajasekharan, K Surendran, Rajeev Chandrasekhar, Kerala politics, BJP allies BDJS Twenty20

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം ആലപ്പുഴ:...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ; ‘O-Shot’ ട്രെൻഡ്… ഗുണമോ ചതിയോ?

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ;...

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ...

Related Articles

Popular Categories

spot_imgspot_img