വാട്സാപ്പും ഫെയ്സ്ബുക്കും നിരോധിക്കുമോ? താക്കീതുമായി സുപ്രീം കോടതി
ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടുപോകാമെന്ന് വാട്സാപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി.
ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കപ്പെടാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മെറ്റ-വാട്സാപ്പ് സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
വാട്സാപ്പിന്റെ 2021ലെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (CCI) 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഈ പിഴ ചോദ്യം ചെയ്ത് മെറ്റയും വാട്സാപ്പും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
മെറ്റയുമായി ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ പങ്കുവെച്ചതിനെ തുടർന്നാണ് വാട്സാപ്പിന് പിഴ വിധിച്ചതെന്നാണ് കേസ് രേഖകളിൽ വ്യക്തമാക്കുന്നത്.
പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത ‘വച്ച് കളിക്കാൻ’ ആരെയും അനുവദിക്കില്ലെന്നും ബെഞ്ച് കടുപ്പമായി പറഞ്ഞു.
കേസിൽ ഫെബ്രുവരി 10ന് ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
ENGLISH SUMMARY
The Supreme Court warned WhatsApp and its parent company Meta that they must comply with Indian laws or leave the country. The court made strong remarks while hearing petitions challenging a ₹213.14 crore penalty imposed by the Competition Commission of India over WhatsApp’s 2021 privacy policy and alleged data-sharing with Meta.
supreme-court-warning-whatsapp-meta-comply-laws-or-leave-india
Supreme Court, WhatsApp, Meta, privacy policy, data sharing, Indian laws, Constitution, citizens rights, CCI fine, Competition Commission of India, Chief Justice Suryakant, digital privacy, social media, legal news









