web analytics

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ രാജേഷിന് ഇരട്ട ജീവപര്യന്തം

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേഷിന് കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു.

ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. രാജേഷിന് 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

രാജേഷ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2024 മേയ് 18ന് ചേര്‍ത്തല പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്ക് തെക്കുഭാഗത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

തിരുനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയാണ് കൊല്ലപ്പെട്ടത്.

ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന രാജേഷ് കുടുംബവഴക്കിനെ തുടര്‍ന്നാണ് അമ്പിളിയെ ആക്രമിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

കടകളില്‍നിന്ന് പണം പിരിക്കുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് അമ്പിളിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് മുതുകിലും കഴുത്തിലുമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

മൂന്ന് തവണയാണ് കുത്തേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്പിളിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, അമ്പിളിയ്ക്കൊപ്പമുണ്ടായിരുന്ന കളക്ഷന്‍ പണവുമായി രാജേഷ് രക്ഷപ്പെടുകയായിരുന്നു. ചേര്‍ത്തല പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവദിവസം തന്നെ പ്രതിയെ പിടികൂടി.

തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വിച്ചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതി നല്‍കിയ ജാമ്യഹര്‍ജികള്‍ തള്ളിയിരുന്നു. വിചാരണയില്‍ പ്രോസിക്യൂഷന്‍ ദൃക്‌സാക്ഷി മൊഴികളും ശാസ്ത്രീയ-മെഡിക്കല്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കി.

സി.പി.ഒ മാത്യു പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. അഡീഷണല്‍ ഗവ. പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എ. ശ്രീമോന്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

ENGLISH SUMMARY

In the case of a public road murder in Pallippuram, Cherthala, the accused Rajesh has been sentenced to double life imprisonment and fined Rs 2 lakh by the Alappuzha Additional Sessions Court. The victim, Ambili, a collection agent at a service cooperative bank, was stabbed to death on May 18, 2024 following a family dispute. The prosecution produced eyewitness accounts along with scientific and medical evidence, leading to conviction and sentencing.In the case of a public road murder in Pallippuram, Cherthala, the accused Rajesh has been sentenced to double life imprisonment and fined Rs 2 lakh by the Alappuzha Additional Sessions Court. The victim, Ambili, a collection agent at a service cooperative bank, was stabbed to death on May 18, 2024 following a family dispute. The prosecution produced eyewitness accounts along with scientific and medical evidence, leading to conviction and sentencing.

cherthala-pallippuram-wife-murder-case-rajesh-double-life-sentence

Alappuzha, Cherthala, Pallippuram, wife murder, Rajesh, Ambili, double life imprisonment, stabbing case, Additional Sessions Court, Kerala crime news, conviction, prosecution evidence

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

‘ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം’; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ

'ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം'; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ കണ്ണൂർ:...

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; മാവേലിക്കരയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി കടയിലേക്ക് ഇടിച്ചുകയറി, ഡ്രൈവർ മരിച്ചു

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; മാവേലിക്കരയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി കടയിലേക്ക്...

കുഞ്ഞുമാലാഖയ്ക്ക് പ്രണാമം; ആലിൻ ഷെറിന് പ്രേംനസീർ സുഹൃത് സമിതിയുടെ ‘ഓർമ്മച്ചെപ്പ്’ സമർപ്പിച്ചു

കുഞ്ഞുമാലാഖയ്ക്ക് പ്രണാമം; ആലിൻ ഷെറിന് പ്രേംനസീർ സുഹൃത് സമിതിയുടെ 'ഓർമ്മച്ചെപ്പ്' സമർപ്പിച്ചു മല്ലപ്പള്ളി:...

അമിതഭാരം കയറ്റുന്ന ലോറികൾക്ക് ഇനി ‘എട്ടിന്റെ പണി’; കർശന നടപടികളുമായി കേരള ഹൈക്കോടതി

അമിതഭാരം കയറ്റുന്ന ലോറികൾക്ക് ഇനി 'എട്ടിന്റെ പണി'; കർശന നടപടികളുമായി കേരള...

മന്ത്രി വീണാ ജോർജിനെതിരെയുള്ള വ്യാജ ചിത്രം പങ്കുവെച്ച് മഹിള കോൺഗ്രസ് നേതാവ്

മന്ത്രി വീണാ ജോർജിനെതിരെയുള്ള വ്യാജ ചിത്രം പങ്കുവെച്ച് മഹിള കോൺഗ്രസ് നേതാവ് മന്ത്രി...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

Related Articles

Popular Categories

spot_imgspot_img