web analytics

കടലാമ പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് വെറുതെയല്ല; 2500 കോടി രൂപയുടെ നഷ്ടം നികത്താം

കടലാമ പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് വെറുതെയല്ല; 2500 കോടി രൂപയുടെ നഷ്ടം നികത്താം

തിരുവനന്തപുരം: എയിംസും അതിവേഗ റെയിലും ഉള്‍പ്പെടെയുള്ള വലിയ പദ്ധതികള്‍ പ്രതീക്ഷിച്ചിരുന്ന കേരളത്തിന് കേന്ദ്രബജറ്റില്‍ “കടലാമ സംരക്ഷണ/പരിചരണ കേന്ദ്രങ്ങള്‍” പ്രഖ്യാപിച്ചതിനെതിരെ വ്യാപക വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്.

എന്നാല്‍ ആമകളുടെ സംരക്ഷണത്തിനപ്പുറം ചെമ്മീന്‍ കയറ്റുമതിയെ ബാധിക്കുന്ന അന്താരാഷ്ട്ര ഉപരോധം ഒഴിവാക്കാന്‍ ഈ പ്രഖ്യാപനം സഹായകരമാകാമെന്ന വിലയിരുത്തലും ശക്തമാണ്.

കടലാമകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സമുദ്രത്തില്‍ ചെമ്മീന്‍ പിടിക്കുന്ന ട്രോള്‍ വലകളില്‍ കുടുങ്ങി കടലാമകള്‍ കൂട്ടത്തോടെ മരിക്കുന്നുവെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ്

അമേരിക്ക ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ചെമ്മീന്‍ ഇറക്കുമതിയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്.

ചെമ്മീനെ വിഴുങ്ങാന്‍ വരുമ്പോള്‍ വലയില്‍ കുടുങ്ങി ശ്വാസം കിട്ടാതാകുന്നതാണ് കടലാമകളുടെ ജീവനിന് ഭീഷണിയാകുന്നത്.

ഇതിന് പിന്നാലെ, ടര്‍ട്ടില്‍ എക്സ്ക്ലൂഡര്‍ ഡിവൈസുകള്‍ (TEDs) ഘടിപ്പിച്ച വലകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്നുമാത്രമേ ചെമ്മീന്‍ വാങ്ങുകയുള്ളൂവെന്ന് അമേരിക്ക പ്രഖ്യാപിച്ചു.

2019ല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് പ്രതിവര്‍ഷം ഏകദേശം 2,500 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്കുകള്‍.

കേരളത്തില്‍ നിന്ന് വലിയ തോതില്‍ കയറ്റുമതി ചെയ്തിരുന്ന ചെമ്മീന്‍ വിപണിയെയും ഇത് ഗണ്യമായി ബാധിച്ചിരുന്നു.

ഇതിനിടെയാണ് കേന്ദ്രബജറ്റില്‍ കേരളം, കര്‍ണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ കടല്‍ത്തീരങ്ങളില്‍ കടലാമകളുടെ സഞ്ചാരപാതകള്‍ വികസിപ്പിക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.

ഇതിലൂടെ കടലാമകളുടെ സഞ്ചാരപാതകളും പ്രജനനകേന്ദ്രങ്ങളും കൂടുതല്‍ കൃത്യമായി തിരിച്ചറിയാനും മത്സ്യബന്ധന മേഖലയില്‍ ആവശ്യമായ സുരക്ഷാമാര്‍ഗങ്ങള്‍ ശാസ്ത്രീയമായി നടപ്പാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.

അമേരിക്ക മത്സ്യബന്ധന മേഖലയിലെ പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങള്‍ കര്‍ശനമായി വിലയിരുത്തുന്ന സാഹചര്യത്തില്‍, കടലാമ സംരക്ഷണത്തിനായുള്ള ഇത്തരം സമഗ്ര നീക്കങ്ങള്‍ ചെമ്മീന്‍ ഇറക്കുമതിയിലെ ഉപരോധം പുനഃപരിശോധിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കാനുള്ള സാധ്യത ഉയര്‍ത്തുന്നുവെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

✅ English Summary

Kerala has witnessed criticism over the Union Budget announcement of turtle conservation and care centres instead of major projects like AIIMS or high-speed rail. However, experts believe the move could help India address the US ban on shrimp imports linked to turtle deaths in fishing nets. By identifying turtle migration routes and enforcing safer fishing practices like TED-equipped nets, the initiative may support efforts to ease the trade restrictions.

turtle-conservation-centres-budget-kerala-us-shrimp-ban-impact

union budget, kerala, turtle conservation, sea turtle, shrimp export, us shrimp ban, TED nets, fisheries, environmental norms, trade restrictions, kerala budget reaction

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ കോഴിക്കോട്: കാപ്പ...

Other news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി; ആറ് പേരും പിടിയിൽ

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി പത്തനംതിട്ട ജില്ലയെ നടുക്കിയ...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Related Articles

Popular Categories

spot_imgspot_img