web analytics

സഹോദരങ്ങൾ അബദ്ധത്തിൽ കിണറ്റിൽ വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം

സഹോദരങ്ങൾ അബദ്ധത്തിൽ കിണറ്റിൽ വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: അബദ്ധത്തിൽ ആളുമറയില്ലാത്ത കിണറ്റിൽ വീണ സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മറ്റൊരു കുട്ടിയെ അയൽവാസിയായ യുവതി സിപിആർ നൽകി രക്ഷപ്പെടുത്തി.

 എടവണ്ണപ്പാറ പാഞ്ചീരി നരുവായിൽ സിദ്ധീഖിന്റെ മകൻ അഞ്ചുവയസ്സുകാരൻ അഹമ്മദ് നവാജാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലരയോടെ ചീക്കോട് തലക്കോട്ടയിൽ, ഉമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയ നവാജും പത്ത് വയസ്സുകാരനായ സഹോദരൻ അഹമ്മദ് മിൻഹാജും വീടിന് സമീപം കണ്ട മയിലിനെ പിന്തുടർന്ന് ഓടുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

ഓടിക്കൊണ്ടിരിക്കെ ഇരുവരും അബദ്ധത്തിൽ ആളുമറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരൻ ഉടൻ തന്നെ സമീപവാസികളെ വിവരം അറിയിച്ചു.

 ഇതേ സമയം റോഡിലൂടെ കടന്നുപോയ ഒരാൾ കിണറ്റിലിറങ്ങി കുട്ടികളെ പുറത്തെടുത്തു. പത്ത് വയസ്സുകാരനായ മിൻഹാജിന് അയൽവാസിയായ നസിയ എന്ന യുവതി ഏകദേശം അഞ്ച് മിനിറ്റ് സിപിആർ നൽകി. 

സമയോചിതമായ ഇടപെടലിനെ തുടർന്ന് മിൻഹാജ് രക്ഷപ്പെട്ടു.

അതേസമയം, അഞ്ചുവയസ്സുകാരനായ നവാജ് ഗുരുതരാവസ്ഥയിലായിരുന്നു. ഇരുവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാജിന്റെ ജീവൻ രക്ഷിക്കാനായില്ല.

ചാലിയപ്രം ഗവൺമെന്റ് എൽ.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു അഹമ്മദ് നവാജ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഖബറടക്കം ഇന്ന് നടക്കും. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

English Summary

A five-year-old boy died after accidentally falling into an uncovered well along with his brother in Malappuram district. The elder brother was rescued after a neighbour performed timely CPR. The incident occurred while the children were chasing a peacock near a relative’s house. Police have started an inquiry.

malappuram-brothers-fall-into-well-child-dies-cpr-saves-one

Malappuram, well accident, children fall into well, CPR rescue, Ahmed Navaj, Edavannappara, Cheekode, Kerala news

spot_imgspot_img
spot_imgspot_img

Latest news

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

Other news

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിൽക്കെ തലയിൽ ചക്ക വീണു

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിൽക്കെ തലയിൽ ചക്ക വീണു പത്തനംതിട്ട: പത്തനംതിട്ട ജനറൽ...

ലാലേട്ടന്റെ ആദ്യ നായകൻ; പക്ഷേ സിനിമയിൽ ഭാഗ്യം തുണച്ചില്ല! ‘തിരനോട്ടം’ ഹീറോയുടെ കഥ

ലാലേട്ടന്റെ ആദ്യ നായകൻ; പക്ഷേ സിനിമയിൽ ഭാഗ്യം തുണച്ചില്ല! 'തിരനോട്ടം' ഹീറോയുടെ...

പക്ഷിപ്പനി ഭീതി: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടയ്ക്കും സൗദി അറേബ്യയിൽ നിരോധനം

പക്ഷിപ്പനി ഭീതി: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടയ്ക്കും സൗദി...

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം:കാര്യങ്ങളിൽ വിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക്...

മന്ത്രി വീണാ ജോർജിനെതിരെയുള്ള വ്യാജ ചിത്രം പങ്കുവെച്ച് മഹിള കോൺഗ്രസ് നേതാവ്

മന്ത്രി വീണാ ജോർജിനെതിരെയുള്ള വ്യാജ ചിത്രം പങ്കുവെച്ച് മഹിള കോൺഗ്രസ് നേതാവ് മന്ത്രി...

തുറവൂരിലെ മരണത്തിൽ ദുരൂഹത നീങ്ങി! രാധയുടേത് സ്വാഭാവിക മരണം; മൃതദേഹം കുഴിച്ചുമൂടിയ ഗിരീഷിനെ വിട്ടയക്കും

തുറവൂരിലെ മരണത്തിൽ ദുരൂഹത നീങ്ങി! രാധയുടേത് സ്വാഭാവിക മരണം; മൃതദേഹം കുഴിച്ചുമൂടിയ...

Related Articles

Popular Categories

spot_imgspot_img