web analytics

ബജറ്റിൽ കേരളത്തിന് ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നവരോട് ഒരു ചോദ്യമേ ഉള്ളൂ, കിട്ടിയ പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല

ബജറ്റിൽ കേരളത്തിന് ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നവരോട് ഒരു ചോദ്യമേ ഉള്ളൂ, കിട്ടിയ പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിനായി പ്രത്യേക പ്രഖ്യാപനങ്ങളില്ലെന്ന വിമർശനത്തോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.

 കേരളത്തിന് ഒന്നും നൽകിയിട്ടില്ലെന്ന തരത്തിൽ തെറ്റായ പ്രചാരണം നടക്കുകയാണെന്നും, കഴിഞ്ഞ ബജറ്റുകളിൽ കേന്ദ്ര സർക്കാർ അനുവദിച്ച നിരവധി പദ്ധതികൾ കേരള സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണകാലത്ത് ഇന്ത്യയെ ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഉയർത്തിക്കൊണ്ടുവന്നുവെന്നും ഇന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായതിന്റെ ഫലമാണ് രാജ്യത്ത് കാണുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന് പറയുന്ന ഇടത് സർക്കാരിനോട് ചോദിക്കാനുള്ളത് ഒരു കാര്യമാത്രമാണെന്നും കഴിഞ്ഞ 10–11 ബജറ്റുകളിൽ കേന്ദ്ര സർക്കാർ കേരളത്തിനായി അനുവദിച്ച പദ്ധതികൾ എന്തുകൊണ്ട് നടപ്പിലാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു.

2017ൽ കേരളത്തിലും മധുരയിലും എയിംസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആവശ്യമായ ഭൂമി ഇതുവരെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പി.എം. ആയുഷ്മാൻ ഭാരത് പദ്ധതി കേന്ദ്ര സർക്കാർ അനുവദിച്ചിട്ടും അത് കേരളത്തിൽ നടപ്പാക്കിയിട്ടില്ലെന്നും, പി.എം. ആവാസ് യോജനയ്ക്കായി മുഴുവൻ തുകയും അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കാൻ തയ്യാറായില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

അതുകൊണ്ട് കേരളത്തിന് ഒന്നും കിട്ടിയില്ലെന്ന് പറയുന്നതിനുപകരം, ലഭിച്ച പദ്ധതികൾ എന്തുകൊണ്ട് നടപ്പിലാക്കിയില്ലെന്നാണ് സംസ്ഥാന സർക്കാരിനോട് ചോദിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. 

നാടിന്റെ വികസനത്തിനായി പുതിയ പദ്ധതികൾ നടപ്പാക്കണമെങ്കിൽ എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരണമെന്നും, ‘ഡബിൾ എഞ്ചിൻ സർക്കാർ’ ആവശ്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

English Summary

BJP state president Rajeev Chandrasekhar said claims that Kerala received nothing in the Union Budget are misleading. He alleged that the Kerala government failed to implement several projects approved by the Centre in previous budgets, including AIIMS, Ayushman Bharat and PM Awas Yojana. He said development in Kerala would accelerate only with an NDA “double-engine” government.

rajeev-chandrasekhar-reacts-to-kerala-budget-criticism

Rajeev Chandrasekhar, BJP Kerala, Union Budget, Kerala projects, AIIMS Kerala, Ayushman Bharat, PM Awas Yojana, NDA government, double engine government, Kerala politics

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണം; യോഗ്യത, ഫീസ്, തീയതികൾ അറിയാം

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണം; യോഗ്യത, ഫീസ്, തീയതികൾ അറിയാം തിരുവനന്തപുരം: ഹയർ...

സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു; കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു; കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു Kannur: കനത്ത ചൂടിൽ...

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ...

Related Articles

Popular Categories

spot_imgspot_img