web analytics

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്…44-ാം വിവാഹ വാർഷികത്തിൽ കൈതപ്രത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്…44-ാം വിവാഹ വാർഷികത്തിൽ കൈതപ്രത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

44-ാം വിവാഹ വാർഷികദിനത്തിൽ മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

വിവാഹചിത്രത്തിനൊപ്പം വിവാഹക്കുറിയുടെ ചിത്രം, ഇപ്പോഴത്തെ ഫോട്ടോ എന്നിവയും ഉൾപ്പെടുത്തി കൈതപ്രം ഫേസ്ബുക്കിലാണ് പോസ്റ്റ് പങ്കുവെച്ചത്.

ഭാര്യ ദേവിയോടുള്ള നന്ദിയും സ്‌നേഹവും നിറഞ്ഞ കുറിപ്പിൽ വിവാഹജീവിതത്തെക്കുറിച്ച് കൈതപ്രം മനസുതുറന്നു. “വിജയകരമായ വിവാഹ ജീവിതം എന്ന് ഞാൻ നിസ്സംശയം പറയും—ഞാനും എന്റെ പ്രിയതമ ദേവിയും തമ്മിൽ.

എന്റെ ജീവിതവിജയം അന്നുമുതൽ ആരംഭിച്ചു,” എന്നാണ് കൈതപ്രം കുറിക്കുന്നത്.

തൊഴിൽ, കല, സംഗീതം, സിനിമ, അവാർഡുകൾ, പത്മശ്രീ വരെ എത്തിച്ച വളർച്ചയിൽ ദേവിക്കും സമാന അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

15 വർഷത്തിലേറെയായി തുടരുന്ന തന്റെ രോഗാവസ്ഥ നിയന്ത്രിച്ചു കൊണ്ടുപോകുന്നതിലും ഊർജം പകരുന്നതിലും ദേവിയുടെ പങ്ക് വലിയതാണെന്നും കൈതപ്രം വ്യക്തമാക്കി.

മക്കളുടെ വിദ്യാഭ്യാസം, ജോലി തുടങ്ങി വീട്ടിലെ എല്ലാ കാര്യങ്ങളും “മൂകാംബികാ ദേവിയുടെ കെടാവിളക്ക് വരെ തെളിച്ച് സൂക്ഷിക്കുന്നത്” ദേവിയുടെ കൈയൊതുക്കമാണെന്നും കുറിപ്പിൽ അദ്ദേഹം പറയുന്നു.

തന്റെ പല ഗാനങ്ങളും ദേവിയുടെ പേരിലൂടെയാണ് കൂടുതൽ പ്രശസ്തമായതെന്നും കൈതപ്രം ചൂണ്ടിക്കാട്ടി.

സംവിധായകരായ ശ്രീനി, സത്യൻ അന്തിക്കാട്, മുരളി, ലോഹിതദാസ്, സിബി മലയിൽ, ജയരാജ്, കമൽ എന്നിവരെല്ലാം കുടുംബസുഹൃത്തുക്കളാണെന്നും ദേവി അവർക്കെല്ലാം സഹോദരിയാണെന്നും അദ്ദേഹം കുറിച്ചു.

ദാസേട്ടൻ (കെ.ജെ. യേശുദാസ്) പലപ്രാവശ്യം വീട്ടിലെത്തി ദേവിയുടെ അതിഥിസത്കാരം സ്വീകരിച്ച് സന്തോഷിച്ചതായും കൈതപ്രം ഓർമ്മിപ്പിച്ചു.

“ഈ വാർഷികത്തിന്റെ നേട്ടം പ്രിയതമയ്ക്ക് തന്നെ സമർപ്പിക്കുന്നു. സ്നേഹപൂർവ്വം,” എന്ന വാക്കുകളോടെയാണ് കൈതപ്രം കുറിപ്പ് അവസാനിപ്പിച്ചത്.

ENGLISH SUMMARY

Malayalam poet and lyricist Kaithapram Damodaran Namboothiri shared an emotional note on his 44th wedding anniversary along with old wedding photos, the wedding invitation, and recent pictures. In his post, he expressed deep gratitude to his wife Devi, crediting her support for his personal and professional success, including his growth in art, cinema, awards, and Padma Shri. He also acknowledged her role in managing his long-term health condition and caring for the family.

kaithapram-44th-wedding-anniversary-note-photos

Kaithapram Damodaran Namboothiri, Kaithapram, wedding anniversary, Devi, Malayalam poet, lyricist, Facebook post, Malayalam cinema, Padma Shri, celebrity news

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും...

‘പോയി ചാവെടാ’ എന്ന് പറഞ്ഞാൽ അത് പ്രേരണയാകുമോ? കാമുകനെ വെറുതെ വിട്ട് ഹൈക്കോടതി; വഴിത്തിരിവായ നിരീക്ഷണം

കൊച്ചി: പ്രണയനൈരാശ്യത്തെയോ തർക്കങ്ങളെയോ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി....

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

ബാറിൽ യൂണിഫോമിലിരുന്ന് ‘അടിച്ചുപൊളിച്ചു’; എക്സൈസ് ഇൻസ്പെക്ടർക്കും വനിതാ ഓഫീസർമാർക്കും എട്ടിന്റെ പണി!

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....

Related Articles

Popular Categories

spot_imgspot_img