എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി
ഇടുക്കി മെഡിക്കൽ കോളേജിൻറെ പഴയ കെട്ടിടത്തിന്റെ മുൻവശത്തെ സംരക്ഷണ ഭിത്തി എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് റോഡിലേക്ക് വീഴാവുന്ന അവസ്ഥയിൽ.
സംരക്ഷണഭിത്തി അപകടാവസ്ഥയിലായിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ അധികൃ മൗനം പാലിക്കുന്നതിൽ വ്യാപക പ്രതിഷേധം.
അഞ്ചു വർഷം മുമ്പ് 80 ലക്ഷം രൂപ മുടക്കിയാണ് സംരക്ഷണ ഭിത്തി നിർമിച്ചത്. നിർമാണത്തിലെ അപാകതമൂലമാണ് സംരക്ഷണ ഭിത്തിയുടെ കെട്ട് തള്ളി അപകടാവസ്ഥയിലായതെന്ന് നാട്ടുകാർ പറയുന്നു.
സംരക്ഷണ ഭിത്തിയുടെ ഉയരത്തിന് അനുസൃമായി അടിത്തറയുടെ വീതി കൂട്ടാതെ നിർമ്മിച്ചതിനാലാണ് കെട്ട് തള്ളിയെതെന്നാണ് വിദഗ്ധാഭിപ്രായം.
ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംരക്ഷണഭിത്തി നിർമ്മിച്ചതെന്നും ആരോപണമുണ്ട്. ഭിത്തിയുടെ പലഭാഗങ്ങളിലും ചെറിയ മരങ്ങൾ വളരുന്നുണ്ട്.
ഇവ വളരുംതോറും ഭിത്തിയുടെ കല്ലുകൾ ഇളകിവീഴാനുള്ള സാധ്യത വർധിക്കുന്നു. സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണാൽ മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന പാതയിലേക്കാണ് വീഴുന്നത്.
ഇതു വളരെയധികം അപകടമുണ്ടാക്കും. കെട്ടിടത്തിന് ബലക്ഷയമുണ്ടാകുവാനും കാരണമാകും.പറയുന്നു. വാഹനങ്ങൾ ഭയത്തോടെയാണ് ഇതു വഴി കടന്നുപോകുന്നത്.
അതിനാൽ മെഡിക്കൽ കോളേജിൻറെ സംരക്ഷഭിത്തിയുടെ അറ്റകുറ്റപ്പണികൾ ഉടൻനടത്തണമെന്നും, ഭിത്തിയിൽ വളർന്നുവരുന്ന ചെറുമരങ്ങൾ പൂർണ്ണമായും വെട്ടിമാറ്റി ഇതിൻറെ വേരുകളുൾപ്പെടെ നശിപ്പിക്കുന്നതിനുള്ള മരുന്നൊഴിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രോഗികളും പൊതുജനങ്ങളും ആവശ്യപ്പെട്ടു.









