മനുഷ്യരിലെ മുറിവുകൾ അതിവേഗം ഉണക്കാൻ പന്നിയുടെ പിത്താശയത്തിലെ സ്തരം ഉപയോഗിച്ചുള്ള ബാൻഡേജ് വിപണിയിൽ
തിരുവനന്തപുരം:
മനുഷ്യരിലെ മുറിവുകൾ അതിവേഗം ഉണക്കാൻ പന്നിയുടെ പിത്താശയത്തിലെ സ്തരം ഉപയോഗിച്ചുള്ള ‘കോളിഡേം’ എന്ന നവീന ബാൻഡേജ് വിപണിയിലെത്തി.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ ദീർഘകാല ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ അലികോൺ മെഡിക്കൽസ് എന്ന കമ്പനിയാണ് ഇത് വാണിജ്യമായി അവതരിപ്പിച്ചത്.
തൊലിപ്പുറത്ത് നേരിട്ട് ഉപയോഗിക്കാവുന്ന ഈ ബാൻഡേജ് മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്തുന്നതാണ് പ്രധാന സവിശേഷത.
ലോകത്ത് ആദ്യമായാണ് ഒരു മൃഗത്തിന്റെ പിത്താശയത്തിൽ നിന്ന് ഇത്തരമൊരു ചികിത്സാ ഉൽപ്പന്നം വികസിപ്പിച്ചതെന്ന് ഗവേഷണസംഘം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എക്സ്പെരിമെന്റൽ പത്തോളജി വിഭാഗം മേധാവി ഡോ. ടി.വി. അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു വർഷങ്ങളോളം നീണ്ട ഗവേഷണം.
പന്നിയുടെ പിത്താശയത്തിൽ നിന്നെടുത്ത പാളികളും കോശകുഴമ്പും മുറിവുകൾ ഉണക്കുന്നതിൽ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രമേഹരോഗികളിൽ സാധാരണയായി വൈകുന്ന മുറിവുണക്കൽ പ്രക്രിയ വേഗത്തിലാക്കാൻ കോളിഡേം സഹായിക്കുമെന്നതും ഗവേഷണം വ്യക്തമാക്കുന്നു.
തൊലിപ്പുറത്തെ മുറിവുകളിൽ ഈ പാളി പതിപ്പിച്ചാൽ വേഗത്തിൽ ഉണങ്ങുകയും പാടുകൾ കുറയുകയും ചെയ്യും.
ഏഴ് സെന്റീമീറ്റർ വരെ നീളമുള്ള മുറിവുകൾക്കായി തയ്യാറാക്കിയിരിക്കുന്ന കോളിഡേം, വലിയ മുറിവുകളിൽ ഒന്നിലധികം എണ്ണം ചേർത്ത് തുന്നിപ്പയോഗിക്കാവുന്നതാണ്.
നിലവിൽ 30,000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആവശ്യകത ഉയരുന്നതിനനുസരിച്ച് വൻതോതിൽ നിർമ്മാണം ആരംഭിച്ചാൽ വില കുറയുമെന്നാണ് പ്രതീക്ഷ.
English Summary
A new wound-healing bandage named Colliderm, developed using layers from a pig’s gall bladder, has been introduced to the market. Based on research by Sree Chitra Tirunal Institute for Medical Sciences, the product is marketed by Alicon Medicals. The bandage accelerates wound healing, is effective for diabetic wounds, reduces scarring, and can be used externally on the skin. Initially priced at ₹30,000, the cost is expected to reduce with large-scale production.
pig-gall-bladder-colliderm-wound-healing-bandage-launch
Colliderm, wound healing, medical innovation, Sree Chitra Tirunal Institute, pig gall bladder research, diabetic wound care, medical bandage, health news, Kerala medical research









