web analytics

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു

കൊച്ചി: സ്വർണത്തിന് പിന്നാലെ വെള്ളിയും ചരിത്രത്തിലെ ഉയർന്ന നിരക്കിലേക്ക് കുതിച്ചു. കേരളത്തിൽ ഇന്ന് ഒരു കിലോഗ്രാം വെള്ളിയുടെ വില 3,18,000 രൂപയായി ഉയർന്നു. ഗ്രാമിന് 318 രൂപയാണ് നിലവിലെ വില.

ഒരു ദിവസത്തിനിടെ കിലോഗ്രാമിന് 8,000 രൂപയുടെ വർധനയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിലെ വിലചലനങ്ങളാണ് കേരളത്തിലും വെള്ളിവിലയെ നേരിട്ട് സ്വാധീനിക്കുന്നത്. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലും (MCX) വെള്ളിവില മൂന്ന് ലക്ഷം രൂപ കടന്നു.

ഇന്ന് രാവിലെ എംസിഎക്സിൽ ഒരു കിലോഗ്രാം വെള്ളിയുടെ വില 3,04,087 രൂപയായിരുന്നു.

ആഗോള വിപണിയിലെ അനിശ്ചിതത്വവും വിവിധ രാജ്യങ്ങളിലുണ്ടാകുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് വില കുതിച്ചുയരാൻ പ്രധാന കാരണമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

സ്വർണത്തെപ്പോലെ തന്നെ സുരക്ഷിത നിക്ഷേപ മാർഗമായി വെള്ളിയെ കാണുന്ന നിക്ഷേപകരുടെ എണ്ണവും അടുത്തിടെ വർധിച്ചിട്ടുണ്ട്.

ഇന്നത്തെ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ വെള്ളിവില 5.67 ശതമാനം വരെ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളിവിലയിൽ 206 ശതമാനത്തിന്റെ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

English Summary

Silver prices have surged to record highs, crossing ₹3 lakh per kilogram. In Kerala, silver is priced at ₹3,18,000 per kg and ₹318 per gram, marking a sharp ₹8,000 rise in a single day. Market experts attribute the surge to global uncertainty and geopolitical tensions. Investor interest in silver as a safe investment has also increased significantly, with prices rising over 200% in the past year.

silver-price-record-high-kerala-mcx-surge

Silver Price, Kerala, Commodity Market, MCX, Precious Metals, Investment, Gold and Silver, Market News

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

ഇന്ത്യൻ ഫോട്ടോജേര്‍ണലിസത്തിന്റെ ഇതിഹാസം മാഞ്ഞു; വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ന്യൂഡല്‍ഹി: ക്യാമറക്കണ്ണുകളിലൂടെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഇതിഹാസ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു...

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര രഹസ്യം

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര...

ഉത്സവത്തിനിടെ കുളത്തിലേക്ക് പോയി; കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

ഉത്സവത്തിനിടെ കുളത്തിലേക്ക് പോയി; കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു നീലഗിരി: ഉത്സവത്തിൽ പങ്കെടുക്കുന്നതിനിടെ വെള്ളം എടുക്കാൻ...

രോഗിയായ യാത്രക്കാരനെ നിർത്തി യാത്ര ചെയ്യിപ്പിച്ചു! കെ.എസ്.ആർ.ടി.സി.ക്ക് ₹30,000 പിഴ

രോഗിയായ യാത്രക്കാരനെ നിർത്തി യാത്ര ചെയ്യിപ്പിച്ചു! കെ.എസ്.ആർ.ടി.സി.ക്ക് ₹30,000 പിഴ മലപ്പുറം: രോഗിയായ...

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത് സിനിമ കഥ പോലെ

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത്...

Related Articles

Popular Categories

spot_imgspot_img