web analytics

സുരേഷ് ഗോപി വന്നത് വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെ; സുകുമാരൻ നായർ

സുരേഷ് ഗോപി വന്നത് വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെ; സുകുമാരൻ നായർ

തിരുവനന്തപുരം: തൃശ്ശൂർ മണ്ഡലം നേടിയതുപോലെ സുരേഷ് ഗോപിക്ക് എൻഎസ്എസിനെ “പിടിക്കാനാവില്ല” എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.

സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്ത് നടത്തിയ സന്ദർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

2015-ൽ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് യോഗം പുരോഗമിക്കുന്നതിനിടെയാണ് സുരേഷ് ഗോപി അവിടെ എത്തിയതെന്നും, അന്ന് താൻ ശക്തമായ അതൃപ്തി അറിയിച്ചിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.

ബജറ്റ് അവതരിപ്പിക്കുന്ന പരമാധികാര യോഗം നടക്കുമ്പോൾ അനുമതിയില്ലാതെ അകത്ത് കടന്നുവരുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.

പ്രസംഗം നടക്കുന്നതിനിടയിൽ തന്നെ ഹാളിനകത്ത് കടന്നുവന്നത് അംഗീകരിക്കാനാവില്ലായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.

സുരേഷ് ഗോപി അന്ന് വന്നത് ശുദ്ധമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെയുള്ള ഒരു രാഷ്ട്രീയ നീക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് പുറത്തിറങ്ങിപ്പോയ സുരേഷ് ഗോപി പിന്നീട് വിളിച്ചാൽ വരാമെന്ന് പറഞ്ഞെങ്കിലും, ബിജെപി നേതാക്കൾ സംഭവം “തടഞ്ഞു” എന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നും സുകുമാരൻ നായർ ആരോപിച്ചു.

അതേസമയം, 2019-ൽ സുരേഷ് ഗോപി വീണ്ടും എൻഎസ്എസ് ആസ്ഥാനത്ത് എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചതായും, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും കൂടിക്കാഴ്ച നടത്തിയതായും സുകുമാരൻ നായർ വ്യക്തമാക്കി.

എന്നാൽ തൃശ്ശൂർ മണ്ഡലത്തിൽ നേടിയ വിജയം പോലെ എൻഎസ്എസിനെ സ്വാധീനിക്കാൻ കഴിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

English Summary

NSS General Secretary G. Sukumaran Nair has stated that actor-turned-politician Suresh Gopi cannot influence the NSS in the way he won the Thrissur constituency. He alleged that Suresh Gopi’s visits to the NSS headquarters were politically motivated. Recalling a 2015 incident, Sukumaran Nair criticised Gopi for entering the NSS headquarters during a budget meeting without prior permission. While later visits were cordial, he maintained that NSS cannot be politically “captured” like an electoral constituency.

sukumaran-nair-suresh-gopi-nss-criticism

NSS, Suresh Gopi, Sukumaran Nair, Kerala Politics, BJP

spot_imgspot_img
spot_imgspot_img

Latest news

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

Other news

കുട്ടികൾക്കായി മീശ പിരിച്ചു, മന്ത്രി പറഞ്ഞതുകൊണ്ട് ഖദറിട്ടു’; തൃശൂരിനെ ഇളക്കിമറിച്ച് മോഹൻലാൽ!

തൃശൂർ: അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന വേദിയിൽ ആവേശത്തിന്റെ പെരുമഴ...

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച...

തെലുങ്കും കീഴടക്കി അനശ്വര രാജൻ! ‘ചാമ്പ്യൻ’ ബോക്സ് ഓഫീസിൽ തരംഗമായി ഇനി ഒടിടിയിലേക്ക്;

മലയാളി പ്രേക്ഷകരുടെ പ്രിയതാരം അനശ്വര രാജൻ തെലുങ്ക് സിനിമാ ലോകത്തേക്ക് രാജകീയമായി...

സുഹൃത്തിന്റെ മൃതദേഹം ഹോസ്പിറ്റലിൽ എത്തിച്ച ശേഷം മുങ്ങി; രണ്ട് ഇന്ത്യക്കാരെ പിടികൂടി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: സ്വന്തം സുഹൃത്തിന്റെ മൃതദേഹം ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ...

ഗൂഗിൾ അമ്മച്ചി ചതിച്ചതാ… ഇടുക്കിയിൽ ബസ് മറിഞ്ഞു; 18 പേർക്ക് പരുക്ക്

ഗൂഗിൾ അമ്മച്ചി ചതിച്ചതാ… ഇടുക്കിയിൽ ബസ് മറിഞ്ഞു; 18 പേർക്ക് പരുക്ക് ഇടുക്കി:...

ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു

ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു ഇടുക്കി:...

Related Articles

Popular Categories

spot_imgspot_img