web analytics

ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ 

ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ 

ശബരിമല: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ കോടികളുടെ തട്ടിപ്പിന് ഇടയാക്കുന്ന രേഖകൾ ലഭിച്ചതായി സൂചന. 

ഹൈക്കോടതിയുടെ നിർദേശപ്രകാരം സന്നിധാനത്തെത്തിയ സംസ്ഥാന വിജിലൻസിന്റെ പ്രത്യേക സംഘം രണ്ടാം ദിവസവും നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ പിടിച്ചെടുത്തത്.

സന്നിധാനത്തെ നാല് നെയ്യഭിഷേക കൗണ്ടറുകളിലും അനുബന്ധ ഓഫീസുകളിലുമാണ് വിജിലൻസ് സംഘം വിശദ പരിശോധന നടത്തിയത്. 

നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ദിനംപ്രതി കണക്കുകൾ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നതും പരിശോധനയിൽ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് നെയ്യ് പാക്കിംഗ് കരാറുകാരനെയും വിജിലൻസ് സംഘം ചോദ്യം ചെയ്തു.

മുൻപ് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിൽ 13,679 പായ്ക്കറ്റ് ആടിയശിഷ്ടം നെയ്യ് വിറ്റതിന്റെ തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർ പരിശോധനയിൽ 36.24 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

തുടർന്നാണ് എസ്.പി. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാന വിജിലൻസിന്റെ പ്രത്യേക സംഘത്തെ ഹൈക്കോടതി തുടരന്വേഷണത്തിന് നിയോഗിച്ചത്. 

ഈ തീർത്ഥാടന സീസണിൽ മാത്രം ഏകദേശം 2.30 കോടി രൂപയുടെ ആടിയശിഷ്ടം നെയ്യാണ് സന്നിധാനത്ത് വിൽപ്പന നടത്തിയതെന്ന് റിപ്പോർട്ടിലുണ്ട്.

English Summary

Vigilance officials have reportedly found documents indicating a large-scale financial irregularity in the sale of Adiyashishtam ghee at Sabarimala. Acting on a High Court directive, a special vigilance team conducted inspections at ghee counters and offices at Sannidhanam, seizing several records. Earlier checks revealed that proceeds from the sale of 13,679 ghee packets were not deposited into the Devaswom Board account, leading to the discovery of a ₹36.24 lakh irregularity. The High Court has now entrusted a special state vigilance team with further investigation. During the current pilgrimage season, ghee sales reportedly amounted to ₹2.30 crore.

sabarimala-adiyashishtam-ghee-scam-vigilance-probe

Sabarimala, Adiyashishtam ghee, vigilance probe, Devaswom Board, financial irregularity, Kerala High Court, pilgrimage season

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവ കവാസാക്കി രോഗം സ്ഥിരീകരിച്ചു; കുട്ടികളിലെ കടുത്ത പനിയും ചുവന്ന കണ്ണുകളും നിസ്സാരമാക്കരുത്; ലക്ഷണങ്ങൾ ഇവയാണ്

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവമായ കവാസാക്കി രോഗം സ്ഥിരീകരിച്ചു കട്ടപ്പന സഹകരണ ആശുപത്രിയിൽ...

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ? ദേവികുളം:...

എ.ടി.എം. ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ മാറ്റം; ഈ ബാങ്കുകളുടെ ഉപഭോക്താക്കൾ ശ്രദ്ധിക്കുക

എ.ടി.എം. ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ മാറ്റം ബാങ്കിങ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളായ...

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക് ഇന്ത്യയുടെ...

ഹോർമൂസ് അടച്ചതോടെ പുതിയ വ്യാപാര റൂട്ടിലേക്ക് സൗദി–യുഎഇ; ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക അനുമതി

ഹോർമൂസ് അടച്ചതോടെ പുതിയ വ്യാപാര റൂട്ടിലേക്ക് സൗദി–യുഎഇ; ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കടൽ കടന്ന് ഇന്ത്യൻ കപ്പലുകൾ! ചങ്കിടിപ്പോടെ ലോകം, കരുത്തുറ്റ നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: യുദ്ധം പുകയുന്ന പശ്ചിമേഷ്യൻ കടലിടുക്കുകളിൽ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. ലോകത്തെ...

Related Articles

Popular Categories

spot_imgspot_img