web analytics

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ പരാതി

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ പരാതി

പത്തനംതിട്ട: പമ്പ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപ്പിഴവ് ഉണ്ടായെന്നാരോപണം. കാലിലെ മുറിവിന് ചികിത്സ തേടിയെത്തിയ ശബരിമല തീർഥാടകയായ നെടുമ്പാശ്ശേരി സ്വദേശി പ്രീതയ്ക്കാണ് ദുരനുഭവം ഉണ്ടായത്.

പ്രീതയുടെ കാലിലെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടിയതായാണ് പരാതി. സംഭവത്തിൽ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡിഎംഒ) പ്രീത ഔദ്യോഗികമായി പരാതി നൽകി.

പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയോടൊപ്പം അയിരൂർ വരെ പദയാത്രയായി സഞ്ചരിച്ച ശേഷമാണ് പ്രീതയ്ക്ക് കാലിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

ദീർഘനേരം നടന്നതിനെ തുടർന്ന് കാൽപാദത്തിൽ രണ്ട് ചെറിയ കുമിളകൾ രൂപപ്പെട്ടതോടെ യാത്ര അവസാനിപ്പിച്ച് പമ്പയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.

കാൽ ഡ്രസ് ചെയ്താൽ മാത്രമേ മുന്നോട്ട് നടക്കാൻ കഴിയൂവെന്ന അവസ്ഥയിലായതിനാൽ പമ്പ ആശുപത്രിയിൽ ചികിത്സ തേടി.

അവിടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സന്നിധാനത്തെത്തി ദർശനം നടത്തിയ പ്രീത, പിന്നീട് വീണ്ടും ഡ്രസിങ് ആവശ്യമായി ആശുപത്രിയിൽ എത്തി.

എന്നാൽ അപ്പോൾ നഴ്‌സുമാർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും, നഴ്‌സിങ് അസിസ്റ്റന്റാണ് ഉണ്ടായിരുന്നതെന്നും പ്രീത ആരോപിച്ചു.

കാൽ വെള്ളക്കെട്ടുണ്ടെന്ന് പറഞ്ഞ് മുറിവ് കുത്തിക്കീറിയതായും, തുടർന്ന് ഡ്രസ് ചെയ്യുന്നതിനിടെയാണ് സർജിക്കൽ ബ്ലേഡ് മുറിവിനുള്ളിൽ കുടുങ്ങിയതെന്നും പ്രീത പറഞ്ഞു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.

English Summary

A Sabarimala pilgrim has alleged serious medical negligence at Pampa Hospital in Pathanamthitta. Nedumbassery native Preetha claimed that a surgical blade was accidentally left inside her leg wound during treatment. She has filed a complaint with the District Medical Officer.

medical-negligence-alleged-at-pampa-hospital-sabarimala-pilgrim

Pampa hospital, medical negligence, Sabarimala pilgrim, Pathanamthitta news, health department, treatment error, Kerala health news

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

Other news

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും തിരുവനന്തപുരം:...

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം...

ഡ്രോണ്‍ പറത്തല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍; ഭീകരരെ വിടാനാണെങ്കില്‍ വിടവില്ലെന്ന് ഇന്ത്യ

ഡ്രോണ്‍ പറത്തല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍; ഭീകരരെ വിടാനാണെങ്കില്‍ വിടവില്ലെന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറുമായി...

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു ശബരിമല: കോടികളുടെ വരുമാനം ലഭിക്കുന്ന ശബരിമലയിൽ...

Related Articles

Popular Categories

spot_imgspot_img