web analytics

പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയത് തലവേദന മാറാൻ; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ

പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയത് തലവേദന മാറാൻ; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ

വിട്ടുമാറാത്ത തലവേദന മാറുമെന്ന വിശ്വാസത്തെ തുടർന്ന് പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയ മധ്യവയസ്ക ഗുരുതരാവസ്ഥയിൽ. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് സംഭവം.

ലിയു എന്ന അൻപതുകാരിയെയാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിഞ്ഞത്.

ഡിസംബർ 14ന് മാർക്കറ്റിൽ നിന്ന് വാങ്ങിയ രണ്ടര കിലോ തൂക്കമുള്ള ഗ്രാസ് കാർപ്പ് (Grass Carp) മത്സ്യത്തിന്റെ പിത്തസഞ്ചിയാണ് ലിയു വിഴുങ്ങിയത്.

പച്ചമത്സ്യത്തിന്റെ പിത്തസഞ്ചി കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കുമെന്നും ദീർഘകാല തലവേദനയ്ക്ക് പരിഹാരമാകുമെന്നുമുള്ള പരമ്പരാഗത വിശ്വാസമാണ് ഇവരെ ഇതിലേക്ക് നയിച്ചത്.

പിത്തസഞ്ചി വിഴുങ്ങിയതിന് പിന്നാലെ തന്നെ ലിയുവിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടത്തിയ പരിശോധനയിൽ മത്സ്യത്തിന്റെ പിത്തസഞ്ചിയിലുണ്ടായിരുന്ന വിഷാംശം രക്തത്തിൽ കലർന്നതായി ഡോക്ടർമാർ കണ്ടെത്തി. നില ഗുരുതരമായതിനെ തുടർന്ന് അഞ്ച് ദിവസം ഐസിയുവിൽ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.

മത്സ്യങ്ങളുടെ പിത്തസഞ്ചിയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ മനുഷ്യ ശരീരത്തിന് അത്യന്തം അപകടകരമാണെന്ന് ചികിത്സിക്കുന്ന ഡോക്ടർ ഹു ഷെൻകുയി മുന്നറിയിപ്പ് നൽകി.

ഈ വിഷാംശങ്ങൾ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം പൂർണ്ണമായും തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും, ചില സാഹചര്യങ്ങളിൽ തലച്ചോറിൽ രക്തസ്രാവം (സെറിബ്രൽ ഹെമറേജ്) ഉണ്ടാകാനും ഇടയുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.

English Summary

A middle-aged woman in Jiangsu, eastern China, was admitted to the ICU after swallowing the gall bladder of a raw fish, believing it would cure her chronic headaches. The woman consumed the gall bladder of a grass carp based on a traditional belief. Soon after, she developed severe health complications as toxic substances entered her bloodstream. Doctors warned that fish gall bladders contain highly toxic compounds that can severely damage the liver and kidneys and may even cause cerebral hemorrhage.

china-woman-critical-after-consuming-raw-fish-gall-bladder

China news, health warning, traditional beliefs, fish gall bladder, medical emergency, ICU case, toxic substances, chronic headache

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

Other news

തടികുറക്കാൻ പോയ സ്ത്രീകൾക്ക് താടി വളരുമോ? മസിൽ ഡിസ്മോർഫിയെ വല്ലാത്തൊരു മാനസീകാവസ്ഥയാണ്

തടികുറക്കാൻ പോയ സ്ത്രീകൾക്ക് താടി വളരുമോ? മസിൽ ഡിസ്മോർഫിയെ വല്ലാത്തൊരു മാനസീകാവസ്ഥയാണ് ശരീരപരിപാലനത്തിനായി...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം,കാണാതിരുന്നാൽ അസ്വസ്ഥൻ, ഉടനെ വീട്ടിലെത്തും; ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം…?

വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം കരുവാരക്കുണ്ട് (മലപ്പുറം): പ്രായത്തിനതീതമായി വളർന്ന...

സാമ്പത്തിക ബാധ്യത; പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തു

സാമ്പത്തിക ബാധ്യത; പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തു പാലക്കാട്: സാമ്പത്തിക...

Related Articles

Popular Categories

spot_imgspot_img