അമ്മയെ കൊന്ന് ജീവനൊടുക്കിയ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനില്ലെന്ന് മക്കൾ
ഇടുക്കി ഉപ്പുതറയിലെ വീട്ടമ്മ രജനിയുടെ കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ ഭർത്താവ് സുബിന്റെ (രതീഷ് – 40 ) മൃതദേഹം ഏറ്റുവാങ്ങാൻ മൂന്ന് മക്കളും എത്തിയില്ല.
അമ്മയെ കൊലപ്പെടുത്തിയ അച്ചന്റെ മൃതദേഹം കാണാൻ പോലും താൽപര്യമില്ലെന്ന് മക്കൾ പോലീസിനോടും ജനപ്രതിനിധി കളോടും പറഞ്ഞിരുന്നു.
ഞായറാഴ്ച ഉച്ചയോടെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചേട്ടൻ സുഭാഷും, അമ്മാവന്റെ രണ്ടു മക്കളും ചേർന്ന് സുബിന്റെ മൃതദേഹം ഏറ്റുവാങ്ങി.
തുടർന്ന് കട്ടപ്പന നഗര സഭയുടെ ഇരുപതേക്കിലെ ശാന്തിതീരം വൈദ്യൂതി ശ്മശാനത്തിൽ മൃതദ്ദേഹം സംസ്‌കരിച്ചു.
ശനിയാഴ്ചയാ ണ് അയൽക്കാരന്റെ പുരയിടത്തിലെ മരത്തിൽ തൂങ്ങിയ നിലയിൽ സുബിന്റെ മൃതദേഹം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
അമ്മയെ കൊന്ന് ജീവനൊടുക്കിയ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനില്ലെന്ന് മക്കൾ
കഴിഞ്ഞ ചൊവ്വാഴ്ച മത്തായിപ്പാറ എംസി കവലയ്ക്ക് സമീപം കൊലചെയ്യപ്പെട്ട മലേക്കാവിൽ രജനിയുടെ ഭർത്താവാണ് സുബിൽ (രതീഷ് 40).ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളർന്നിരുന്നു.
ആഴമേറിയ മുറിവിൽ നിന്ന് രക്തം വാർന്നാണ് രജനി മരിച്ചത്. എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തിൽ സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ സുബീഷിനായി പ്രത്യേക സംഘം തന്നെ രൂപവൽക്കരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവം നടന്ന അന്നു തന്നെ സുബിൻ തമിഴ്‌നാട്ടിലേയ്ക്ക് കടന്നിരുന്നു.
അവിടേയ്ക്ക് വ്യാപിപ്പിച്ചതോടെ വ്യാഴാഴ്ച സുബിൻ തിരിച്ച് നാട്ടിലെത്തിയതായി പോലീസിന് വിവരം കിട്ടി.
തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിൽ ശനിയാഴ്ച പന്ത്രണ്ടോടെ മരത്തിൽ തൂങ്ങിയ നിലയിൽ സുബിന്റെ മൃതദേഹം പോലീസ് കണ്ടെത്തി.
പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ സുബിൻ ജീവനൊടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതു മുതൽ സുബിനും, രജനിയും തമ്മിൽ കലഹം പതിവായിരുന്നു.
പലപ്പോഴും വഴക്കിട്ട് രജനി മക്കളേയും കൂട്ടി സ്വന്തം വീട്ടിൽ പോയി നിൽക്കുമായിരുന്നു.വഴക്കിട്ടു പോയ രജനി ഒരു മാസം മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്.
ഇതിന് ശേഷവും പല തവണ കുടുംബ കലഹം ഉണ്ടായി.ഇവർക്ക് മൂന്ന് മക്കളുണ്ട് മൂത്ത മകൾ ചങ്ങനാനാശേരിയിൽ ബിരുദ വിദ്യാർഥിയാണ്.
രണ്ടാമത്തെ മകൻ ഉപ്പുതറയിൽ പ്ലസ് ടൂവിനും, ഇളയമകൻ വളകോട്ടിൽ പത്താം ക്ലാസിലും പഠിക്കുകയാണ്.
രജനികൊല്ലപ്പെട്ട ശേഷം കുട്ടികൾ ചീന്തലാർ ഇഞ്ചിമലയിലെ രജനിയുടെ വീട്ടിൽ മുത്തശിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. സുബിൻ ജീവനൊടുക്കിയ വിവരം കുട്ടികളെ ശനിയാഴ്ച തന്നെ അറിയിച്ചിരുന്നു.
എന്നാൽ കാണാനും, മുതദ്ദേഹം ഏറ്റുവാങ്ങാനും താല്പര്യമില്ലെന്ന് കുട്ടികൾ പറഞ്ഞു. തുടർന്നാണ് കട്ടപ്പന നഗരസഭയുടെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചത്.









