web analytics

ഡി. മണി പാവാടാ; പ്രത്യേക അന്വേഷണസംഘത്തിന്റെ ക്ലീൻ ചിറ്റ്

ഡി. മണി പാവാടാ; പ്രത്യേക അന്വേഷണസംഘത്തിന്റെ ക്ലീൻ ചിറ്റ്

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ശബരിമല സ്വർണക്കൊള്ള കേസിൽ പ്രധാനമായും ഉയർന്ന പേരായിരുന്നു തമിഴ്‌നാട് സ്വദേശി ഡി. മണി.

ഡിണ്ടിഗൽ മണി, എം.എസ്. മണി എന്നീ പേരുകളിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇടം നേടിയ ഇയാൾക്ക് ഇപ്പോൾ പ്രത്യേക അന്വേഷണസംഘം (SIT) ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്.

ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഡി. മണിയിൽ നിന്ന് സംശയകരമായ യാതൊന്നും കണ്ടെത്താനായിട്ടില്ലെന്ന് എസ്‌ഐടി വ്യക്തമാക്കിയിരിക്കുന്നത്.

ഡിണ്ടിഗൽ സ്വദേശിയായ മണിയുടെ വീട്, ഓഫീസ്, സുഹൃത്തിന്റെ വീട് എന്നിവിടങ്ങളിൽ ഉൾപ്പെടെ അന്വേഷണസംഘം വിശദമായ പരിശോധന നടത്തി. കൂടാതെ രണ്ട് ഘട്ടങ്ങളിലായി മണിയെ വിശദമായി ചോദ്യം ചെയ്തതായും റിപ്പോർട്ടിലുണ്ട്.

തമിഴ്‌നാട്ടിൽ എത്തിയും, തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലിലെ എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയുമായിരുന്നു ചോദ്യം ചെയ്യൽ. എന്നിരുന്നാലും, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധിപ്പിക്കാവുന്ന യാതൊരു തെളിവും അന്വേഷണത്തിൽ നിന്ന് ലഭിച്ചില്ല.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മണിക്ക് യാതൊരു ബന്ധവും കണ്ടെത്താനായിട്ടില്ലെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു.

രമേശ് ചെന്നിത്തല നടത്തിയ വെളിപ്പെടുത്തലോടെയാണ് രാജ്യാന്തര പുരാവസ്തു–വിഗ്രഹക്കടത്ത് സംഘവും ഡി. മണിയും അന്വേഷണ പരിധിയിലായത്.

ഒരു വിദേശ വ്യവസായിയുടെ മൊഴിയെ ആധാരമാക്കി, ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ഡി. മണി വാങ്ങിയെന്നും, ഒരു ബാഗ് നിറയെ പണവുമായി ഇയാൾ കേരളത്തിലെത്തിയെന്നുമായിരുന്നു ആരോപണം.

എന്നാൽ അന്വേഷണത്തിൽ ഈ ആരോപണങ്ങൾ തെളിയിക്കുന്നതിന് യാതൊരു തെളിവും കണ്ടെത്താനായില്ല. ഡി. മണി തിരുവനന്തപുരത്തെത്തിയത് വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നുവെന്നാണ് എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

English Summary

The Special Investigation Team (SIT) has given a clean chit to Tamil Nadu native D. Mani in the Sabarimala gold theft case. In a report submitted to the High Court, the SIT stated that no suspicious evidence was found against him despite detailed searches and multiple rounds of questioning.

sabarimala-gold-theft-case-d-mani-clean-chit-sit

Sabarimala gold theft, D Mani, Special Investigation Team, SIT report, Ramesh Chennithala, Kerala crime news, High Court report

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

തന്ത്രിയുടെ അറസ്റ്റ് കട്ടിളപ്പാളി കേസിൽ; താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പ്രതികരണം

തന്ത്രിയുടെ അറസ്റ്റ് കട്ടിളപ്പാളി കേസിൽ; താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പ്രതികരണം തിരുവനന്തപുരം:...

ഇലവീഴാപൂഞ്ചിറയുടെയും മലങ്കര ജലാശയത്തിന്റെയും ദൃശ്യങ്ങൾ മനം നിറയെ ആസ്വദിക്കാൻ തൊടുപുഴയിൽ ഒരിടം ! അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ:

അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ: മലങ്കര ജലാശയത്തിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അതിമനോഹരമായ ദൃശ്യങ്ങൾ...

നാൽപതോളം കടുവകളുടെ തോൽ, നഖങ്ങൾ….കണ്ടെത്തിയത് ക്ഷേത്രത്തിലെ നവീകരണത്തിനിടെ

ക്ഷേത്രത്തിലെ നവീകരണത്തിനിടെ സീൽ ചെയ്ത അറകളിൽ കണ്ടെത്തിയത്… ഗാന്ധിനഗർ:ഗുജറാത്തിലെ രാജ്പിപ്ല പട്ടണത്തിൽ ഒരു...

49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5

49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി...

Related Articles

Popular Categories

spot_imgspot_img