web analytics

പെരുമ്പാവൂർ ഭായി കോളനിയിലെ ലഹരി കച്ചവടത്തിൽ പങ്ക്; പോലീസുകാരന് സസ്പെൻഷൻ

പെരുമ്പാവൂർ ഭായി കോളനിയിലെ ലഹരി കച്ചവടത്തിൽ പങ്ക്; പോലീസുകാരന് സസ്പെൻഷൻ

കൊച്ചി: എറണാകുളം ജില്ലയിൽ ഒരേ ദിവസം രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. 

പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (CPO) ആലപ്പുഴ സ്വദേശി വിജേഷ്, കാലടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പെരുമ്പാവൂർ സ്വദേശി സുബീർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

പാസ്‌പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയ യുവതിയെ കടന്നുപിടിച്ചെന്ന പരാതിയിലാണ് വിജേഷിനെ സസ്‌പെൻഡ് ചെയ്തത്. 

ലഹരി മാഫിയയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് സുബീറിനെതിരായ നടപടി.

കഴിഞ്ഞ മാസം 22-നാണ് പനയപ്പള്ളി സ്വദേശിനിയുടെ വീട്ടിലെത്തി വിജേഷ് പാസ്‌പോർട്ട് വെരിഫിക്കേഷൻ നടപടികൾ നടത്തിയത്. 

യുവതി ഭർത്താവുമായി അകൽച്ചയിലാണെന്ന് മനസിലാക്കിയതോടെ, വെരിഫിക്കേഷനിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വ്യാജേന തിങ്കളാഴ്ച ബി.ഒ.ടി പാർക്കിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി.

 തുടർന്ന് നിർബന്ധിച്ച് കാറിൽ കയറ്റി കടന്നുപിടിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ഹാർബർ പൊലീസ് കേസെടുത്തതോടെയാണ് വിജേഷിനെ സസ്‌പെൻഡ് ചെയ്തത്.

കുമ്പളങ്ങിയിൽ ജോലി ചെയ്തിരുന്ന സമയത്തും വിജേഷിനെതിരെ സമാനമായ പരാതി ഉയർന്നിരുന്നു. ഭാര്യയും കുട്ടിയുമുള്ള ഇയാൾ നിലവിൽ ഒളിവിലാണെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് സി.പി.ഒ സുബീറിനെ സസ്‌പെൻഡ് ചെയ്തത്.

 കഴിഞ്ഞ സെപ്തംബറിൽ എക്‌സൈസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) ചേർന്ന് നടത്തിയ റെയ്ഡിൽ, പെരുമ്പാവൂർ ഭായ് കോളനിയിലെ സുബീറിന്റെ ബന്ധുവീട്ടിൽ നിന്ന് 66 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു. 

പലചരക്ക് കടയുടെ മറവിൽ നടന്ന ലഹരിക്കച്ചവടത്തിൽ സുബീറിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ലഹരി സംഘങ്ങളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന തെളിവുകൾ ലഭിച്ചതിനെ തുടർന്ന് റൂറൽ പൊലീസ് മേധാവി സസ്‌പെൻഷൻ നിർദേശിക്കുകയായിരുന്നു.

 സുബീറിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

English Summary

Two police officers in Ernakulam district were suspended on the same day. A Palluruthy-based CPO was suspended following allegations of sexually assaulting a woman during passport verification, while a Kalady-based CPO was suspended for links with a drug mafia. Police investigations revealed serious misconduct in both cases, and criminal proceedings are underway.

ernakulam-two-police-officers-suspended-passport-verification-drug-mafia

Ernakulam, Kerala police, police suspension, passport verification case, sexual assault allegation, drug mafia, narcotics case, Kerala news

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി തൃശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’; ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: സഭയുടെയും ദീപിക പത്രത്തിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ തൊഴുത്തിന്...

Related Articles

Popular Categories

spot_imgspot_img