web analytics

കടം വാങ്ങിയും വായ്പയെടുത്തും വാങ്ങിയ  ഓട്ടോറിക്ഷകൾക്ക് തീയിട്ട്  അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങളടക്കം നൽകിയിട്ടും പ്രതിയെ പിടികൂടാനായില്ല

കടം വാങ്ങിയും വായ്പയെടുത്തും വാങ്ങിയ  ഓട്ടോറിക്ഷകൾക്ക് തീയിട്ട്  അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങളടക്കം നൽകിയിട്ടും പ്രതിയെ പിടികൂടാനായില്ല

തിരുവനന്തപുരം: ജീവിതോപാധിയായ ഓട്ടോറിക്ഷ അജ്ഞാതർ മൂന്നു തവണ തീയിട്ടതിനെ തുടർന്ന് കടുത്ത ദുരിതത്തിലായിരിക്കുകയാണ് ഇടുക്കി ജില്ലയിലെ ഒരു കുടുംബം. 

രാജാക്കാട് കൊച്ചുമുല്ലക്കാനത്ത് ചൂഴികരയിൽ താമസിക്കുന്ന രാജേഷിന്റെ ഓട്ടോറിക്ഷയാണ് അജ്ഞാതർ വീണ്ടും വീണ്ടും കത്തിച്ചത്. 

മൂന്നു തവണയും പൊലീസിൽ പരാതി നൽകിയിട്ടും പ്രതികളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

അവസാനമായി കഴിഞ്ഞ ഡിസംബർ 17ന് രാജേഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് ഒരാൾ തീയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. 

ഹെൽമറ്റ് ധരിച്ചെത്തിയ ആൾ വാഹനം കത്തിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിരുന്നാലും പ്രതിയെ തിരിച്ചറിയാനോ ഉപയോഗിച്ച വാഹനം കണ്ടെത്താനോ പൊലീസിന് സാധിച്ചിട്ടില്ല.

കടം വാങ്ങിയും വായ്പയെടുത്തുമാണ് രാജേഷ് ഓട്ടോറിക്ഷകൾ വാങ്ങിയത്. 2024 നവംബർ 11നാണ് ആദ്യമായി ഓട്ടോറിക്ഷ കത്തിത്. 

60,000 രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തി വീണ്ടും സർവീസിനിറക്കിയെങ്കിലും 2025 സെപ്റ്റംബർ 12ന് വീണ്ടും അഗ്നിക്കിരയാക്കി. 

പൂർണമായും നശിച്ച ഓട്ടോറിക്ഷയ്ക്ക് ഇൻഷുറൻസ് കമ്പനി അനുവദിച്ചത് 39,000 രൂപ മാത്രമാണ്.

ഇതിനിടയിൽ മറ്റൊരു വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയും കഴിഞ്ഞ ഡിസംബർ 17ന് വീണ്ടും കത്തി.

 ഓരോ സംഭവത്തിനും പിന്നാലെ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കുകയായിരുന്നുവെന്ന് രാജേഷ് ആരോപിക്കുന്നു. 

ആദ്യ സംഭവം നടന്നപ്പോൾ പൊലീസ് നിർബന്ധിച്ച് പരാതി പിൻവലിപ്പിച്ചുവെന്നും പിന്നീട് ആവർത്തിച്ചതോടെ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും വരെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും രാജേഷ് പറയുന്നു.

പൊലീസിൽ നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാജേഷ്. 

അതേസമയം, അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന വിശദീകരണമാണ് രാജാക്കാട് പൊലീസിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.

English Summary

An auto-rickshaw driver from Rajakkad in Idukki is in severe distress after his livelihood vehicle was set on fire by unidentified persons three times. Despite repeated police complaints and CCTV footage of the latest incident, the culprits are yet to be identified. The victim is now planning to approach the court seeking a probe by another agency.

idukki-auto-rickshaw-burnt-three-times-police-inaction

Idukki, Rajakkad, auto rickshaw fire, livelihood crisis, CCTV footage, police negligence, Kerala news

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ

6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ കൊച്ചി: സൈബർ...

ഇലവീഴാപൂഞ്ചിറയുടെയും മലങ്കര ജലാശയത്തിന്റെയും ദൃശ്യങ്ങൾ മനം നിറയെ ആസ്വദിക്കാൻ തൊടുപുഴയിൽ ഒരിടം ! അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ:

അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ: മലങ്കര ജലാശയത്തിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അതിമനോഹരമായ ദൃശ്യങ്ങൾ...

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട് പോസ്റ്ററുകൾ

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട്...

ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്നു: നാല് പഞ്ചായത്തുകളിൽ കൂടി സ്ഥിരീകരണം; പക്ഷികളെ ഉന്മൂലനം ചെയ്യാൻ കടുത്ത നടപടിയുമായി അധികൃതർ

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img