web analytics

തൃക്കളത്തൂർ എംസി റോഡിൽ വീണ്ടും അപകടം; കാർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചു; ശബരിമല തീർഥാടകന് ദാരുണാന്ത്യം ; 4 പേർക്ക് പരുക്ക്

തൃക്കളത്തൂർ എംസി റോഡിൽ വീണ്ടും അപകടം; കാർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചു; ശബരിമല തീർഥാടകന് ദാരുണാന്ത്യം ; 4 പേർക്ക് പരുക്ക്

മൂവാറ്റുപുഴ: ആന്ധ്രപ്രദേശിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിക്കടുത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

ആന്ധ്രയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി അവിടെ നിന്ന് ടാക്സിയിൽ ശബരിമലയിലേക്ക് പോയി ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.

കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. തൃക്കളത്തൂരിൽ എത്തിയപ്പോൾ എതിർദിശയിൽ വന്ന കണ്ടെയ്നർ ലോറിയുമായി കാർ ശക്തമായി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ലോറി തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരുക്കേറ്റ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് യാത്രക്കാർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ടാഴ്ച മുൻപ് ഇതേ പ്രദേശത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടിരുന്നു.

English Summary

One person was killed and two others seriously injured when a car carrying Sabarimala pilgrims from Andhra Pradesh collided with a container lorry at Thrikkalathur on MC Road near Muvattupuzha early this morning. The pilgrims were returning after darshan at Sabarimala. The impact caused the lorry to overturn. The injured were rushed to nearby hospitals, with one critically injured person shifted to a private hospital in Aluva.

sabarimala-pilgrims-car-accident-muvattupuzha

Sabarimala pilgrims, road accident, Muvattupuzha, MC Road, Kerala news, Andhra Pradesh pilgrims, lorry collision

spot_imgspot_img
spot_imgspot_img

Latest news

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

Other news

ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്നു: നാല് പഞ്ചായത്തുകളിൽ കൂടി സ്ഥിരീകരണം; പക്ഷികളെ ഉന്മൂലനം ചെയ്യാൻ കടുത്ത നടപടിയുമായി അധികൃതർ

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ...

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് മലയാളി…!

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; വിജയിയായത് മലയാളി തിരുവനന്തപുരം:ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന...

കിടക്കയിൽ മൂത്രം ഒഴിച്ചു; അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത; സ്വകാര്യഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചു

അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത പാലക്കാട്:കിടക്കയിൽ മൂത്രം ഒഴിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ...

റോഡിലൂടെ പായുന്ന കൊട്ടാരം; രവി പിള്ള സ്വന്തമാക്കിയ 30 കോടിയുടെ കാറിൻ്റെ പ്രത്യേകതകൾ

റോഡിലൂടെ പായുന്ന കൊട്ടാരം; രവി പിള്ള സ്വന്തമാക്കിയ 30 കോടിയുടെ കാറിൻ്റെ...

Related Articles

Popular Categories

spot_imgspot_img