web analytics

ശ്രീകോവിലിലെ മുഴുവൻ സ്വർണവും ഘട്ടംഘട്ടമായി കടത്താനുള്ള ആസൂത്രിത പദ്ധതിയായിരുന്നു…പ്രത്യേക അന്വേഷണ സംഘം കോടതിയിൽ നൽകിയത് ഞെട്ടിക്കുന്ന റിപ്പോർട്ട്

ശ്രീകോവിലിലെ മുഴുവൻ സ്വർണവും ഘട്ടംഘട്ടമായി കടത്താനുള്ള ആസൂത്രിത പദ്ധതിയായിരുന്നു…പ്രത്യേക അന്വേഷണ സംഘം കോടതിയിൽ നൽകിയത് ഞെട്ടിക്കുന്ന റിപ്പോർട്ട്

ശബരിമല ശ്രീകോവിലിലെ മുഴുവൻ സ്വർണവും ഘട്ടംഘട്ടമായി കടത്താനുള്ള ആസൂത്രിത പദ്ധതിയായിരുന്നു പ്രതികൾക്കുണ്ടായിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. 

ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഗുരുതര പരാമർശം ഉൾപ്പെടുത്തിയിരിക്കുന്നത്. 

ശ്രീകോവിലിൽ സ്വർണം പൊതിഞ്ഞ എല്ലാ ഭാഗങ്ങളും ക്രമമായി നീക്കം ചെയ്ത് സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് സ്വർണം വേർതിരിച്ച് വിൽക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യം.

ദ്വാരപാലക ശിൽപ്പങ്ങളും ഏഴ് ഭാഗങ്ങളുള്ള കട്ടിളപ്പാളികളും സംഘം ഇതിനകം തന്നെ കടത്തിയിരുന്നു. 

തുടർന്ന് ശ്രീകോവിലിലെ മറ്റ് സ്വർണം പൊതിഞ്ഞ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കേസിന്റെ വിവരം പുറത്തറിയുന്നത്. 

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവർ ചേർന്നാണ് ഈ കവർച്ചാ ഗൂഢാലോചന നടത്തിയതെന്ന് എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്വർണപ്പാളി വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയതോടെയാണ് പ്രതികളുടെ പദ്ധതി തകർന്നത്. 

ഇതിന് പിന്നാലെ രക്ഷപ്പെടാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി മൂവരും ബെംഗളൂരുവിൽ രഹസ്യയോഗം ചേർന്നു. 

കേസിൽ കുടുങ്ങിയാൽ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടെ അവിടെ ചർച്ച ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. 

2025 ഒക്ടോബർ മാസത്തിലാണ് ഈ യോഗം നടന്നതെന്ന് മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്‌ഐടി കണ്ടെത്തി.

ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായില്ലായിരുന്നുവെങ്കിൽ ശ്രീകോവിലിലെ മുഴുവൻ സ്വർണവും കടത്താനായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

കട്ടിളപ്പാളിയിൽ നിന്ന് 409 ഗ്രാം സ്വർണം വേർതിരിച്ചെടുത്ത് ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധനയ്ക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.

 ഗോവർധന്റെ ജാമ്യഹർജി എതിർത്ത് എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേസിൽ കൂടുതൽ വിശദമായ അന്വേഷണം അനിവാര്യമാണെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യണമെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു.

English Summary

The Special Investigation Team (SIT) has revealed that the accused had planned to smuggle the entire gold covering of the Sabarimala sanctum sanctorum in a phased manner. According to the report submitted to the High Court, gold-covered structures including door guardian idols and wooden panels were already removed and processed for sale. The conspiracy involved accused Unnikrishnan Potti, Pankaj Bhandari, and Govardhan. The plan collapsed after judicial intervention, following which the accused held a secret meeting in Bengaluru to discuss escape strategies. SIT has sought further detailed investigation and custodial interrogation.

sabarimala-gold-smuggling-sit-report-high-court

Sabarimala, Gold Smuggling, SIT Investigation, Kerala High Court, Devaswom Board, Temple Gold Theft, Crime News, Kerala News

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ...

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു വിദേശത്ത് ജോലി ചെയ്യുന്ന...

ഓം ബിര്‍ള തുടരും, ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ അധ്യായങ്ങളിലൊന്നിന് ഇന്ന് ലോക്‌സഭ...

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം

വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം കടുത്തുരുത്തി: പഞ്ചായത്തിലെ കപിക്കാട്–നീലിമല...

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക്...

Related Articles

Popular Categories

spot_imgspot_img