ആലുവ പുളിഞ്ചോട് ആക്രിക്കടയിൽ വൻ തീപിടുത്തം; ആറു യൂണിറ്റ് ഫയർഫോഴ്സ് എത്തി നിയന്ത്രണവിധേയമാക്കി
കൊച്ചി: ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആക്രിക്കടയിൽ വൻ തീപിടുത്തം.
ഇന്ന് വൈകിട്ട് ഏകദേശം 5:10 ഓടെയാണ് സംഭവം ഉണ്ടായത്.
സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നാണ് തീ ആക്രിക്കടയിലേക്ക് പടർന്നത്.
സൊസൈറ്റിക്ക് മുന്നിൽ ‘പാലഭിഷേകം’; അർഹമായ വില നൽകുന്നില്ലെന്ന് ആരോപിച്ച് ക്ഷീരകർഷകന്റെ വേറിട്ട പ്രതിഷേധം
കാറ്റ് വീശിയതോടെ തീ ആളിപ്പടർന്നു
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആദ്യം തന്നെ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് വീശിയതോടെ തീ വേഗത്തിൽ ആളിപ്പടർന്നു.
ഇതോടെ നിയന്ത്രണം സാധ്യമാകാതെ വന്നതിനെ തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ആറ് യൂണിറ്റ് ഫയർഫോഴ്സിന്റെ ഇടപെടൽ
അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വലിയ തോതിൽ നാശനഷ്ടമുണ്ടായി എന്നതാണ് പ്രാഥമിക വിവരം.
ആക്രിക്കടയിലെ വസ്തുക്കൾ പൂർണമായും കത്തിനശിച്ചു
തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള ‘സിത്താര ട്രേഡേഴ്സ്’ എന്ന സ്ഥാപനത്തിന്റേതാണ് കത്തിനശിച്ച ആക്രിസാധനങ്ങൾ.
വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട ദുബായ് പോർട്ടിന്റെ ക്രെയിനുകളും കണ്ടെയ്നറുകളും ഉൾപ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങളുടെ ഉപയോഗശൂന്യമായ ടയറുകൾ, കോപ്പർ കേബിളുകൾ എന്നിയാണ് കടയിൽ കൂടുതലായി സൂക്ഷിച്ചിരുന്നത്.
English Summary:
A major fire broke out at a scrap yard near Pulinchode Junction in Aluva on Tuesday evening. The blaze, which reportedly started from nearby waste material, spread rapidly due to strong winds. Six fire force units rushed to the spot and managed to bring the fire under control after prolonged efforts. Although no casualties were reported, significant damage was caused to scrap materials, including tyres and copper cables.









