web analytics

അനധികൃത സ്വത്ത് സമ്പാദന കേസ്; പി വി അൻവറിന് നോട്ടീസ് അയച്ച് ഇഡി

അനധികൃത സ്വത്ത് സമ്പാദന കേസ്; പി വി അൻവറിന് നോട്ടീസ് അയച്ച് ഇഡി

കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ എംഎൽഎ പി.വി. അൻവറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ പി.വി. അൻവറിന്റെ സ്വത്തിൽ ഏകദേശം 50 കോടി രൂപയുടെ വർധനവുണ്ടായതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.

വിജിലൻസ് അന്വേഷണം നടത്തിയിരുന്ന കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വതന്ത്രമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഒരേ സ്വത്തിനെ ആധാരമാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പല വായ്പകളും കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അൻവറിന്റെ സ്ഥാപനങ്ങൾ ഉൾപ്പെടെ ആറിടങ്ങളിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു.

പി.വി. അൻവറിന് ദുരൂഹമായ ബെനാമി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന സൂചനകളും അന്വേഷണത്തിൽ ലഭിച്ചതായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.

English Summary

The Enforcement Directorate has issued a notice to former MLA P.V. Anvar in connection with a disproportionate assets case. The ED found that his assets increased by nearly ₹50 crore between 2016 and 2021. He has been asked to appear before the ED office in Kochi for questioning as part of the ongoing probe into alleged benami transactions and loan irregularities.

The Enforcement Directorate has issued a notice to former MLA P.V. Anvar in connection with a disproportionate assets case. The ED found that his assets increased by nearly ₹50 crore between 2016 and 2021. He has been asked to appear before the ED office in Kochi for questioning as part of the ongoing probe into alleged benami transactions and loan irregularities.

ed-notice-pv-anvar-disproportionate-assets-case

PV Anvar, Enforcement Directorate, ED notice, disproportionate assets, benami transactions, Kerala politics, former MLA, financial irregularities

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

Related Articles

Popular Categories

spot_imgspot_img