web analytics

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

തിരുവനന്തപുരം: നിയമത്തിൽ നിർദേശിക്കാത്ത പേരുകളിൽ സത്യപ്രതിജ്ഞ ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ നിയമക്കുരുക്കിലാകാൻ സാധ്യത. 

വിവിധ ആരാധനാമൂർത്തികൾ, ദൈവങ്ങൾ, ഭരണഘടന, ഭാരതാംബ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ പേരിലാണ് ചില അംഗങ്ങൾ സത്യപ്രതിജ്ഞ നടത്തിയതെങ്കിലും ഇതിന് നിയമസാധുതയില്ലെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരു മാസത്തിനുള്ളിൽ നിയമപ്രകാരമുള്ള സത്യവാചകം ചൊല്ലി അധികാരമേറ്റില്ലെങ്കിൽ അംഗത്തെ അയോഗ്യനാക്കാം. 

പിന്നീട് പരാതിയുണ്ടായാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ട് നടപടിയെടുക്കുമെന്നും സൂചനയുണ്ട്.

നിയമപ്രകാരം സത്യവാചകം അവസാനിപ്പിക്കുമ്പോൾ “ദൃഢപ്രതിജ്ഞ ചെയ്യുന്നു”, അല്ലെങ്കിൽ “ഈശ്വരനാമത്തിൽ” / “ദൈവനാമത്തിൽ” സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന വാചകങ്ങളാണ് ഉപയോഗിക്കേണ്ടത്. 

ഇതിന് പകരം മറ്റ് പേരുകളോ വാക്കുകളോ ഉപയോഗിച്ചാൽ സത്യപ്രതിജ്ഞ നിയമപരമായി നിലനിൽക്കില്ല.

അതേസമയം, നിയമപരമായ സത്യവാചകം പൂർണമായി ചൊല്ലിയ ശേഷം മറ്റ് പേരുകൾ ഉച്ചരിക്കുന്നതിലോ മുദ്രാവാക്യം മുഴക്കുന്നതിലോ നിയമതടസമില്ല.

ഞായറാഴ്ച സത്യപ്രതിജ്ഞ നടന്ന 1200 തദ്ദേശ സ്ഥാപനങ്ങളുടെയും റിപ്പോർട്ടുകൾ രണ്ടുദിവസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിക്കും. 

പരാതിയുള്ള സംഭവങ്ങൾ പ്രത്യേകം പരിശോധിക്കും. ആവശ്യമെങ്കിൽ വീണ്ടും സത്യപ്രതിജ്ഞ നടത്താൻ അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികൾക്കായിരിക്കും ചുമതല.

 സത്യപ്രതിജ്ഞ ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ അത് ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്വവും വരണാധികാരികൾക്കാണ്.

ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞയിൽ ചിലർ അയ്യപ്പൻ, ശാസ്താവ്, ശ്രീരാമൻ, അല്ലാഹു, ഭരണഘടന, ഭാരതാംബ, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, രക്തസാക്ഷികൾ, ബലിദാനികൾ തുടങ്ങിയവരുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

English Summary

Legal experts have warned that local body members who took oath in names not prescribed by law—such as deities, the Constitution, Bharat Mata, or political leaders—may face disqualification. As per law, elected members must take oath using the prescribed wording within one month. The Election Commission will examine reports and act on complaints if violations are found.

local-body-oath-controversy-legal-validity-kerala

Kerala Local Bodies, Oath Controversy, Election Commission, Legal Validity, Local Governance, Indian Constitution

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ആമയും ആമമുട്ടയും തേങ്ങയും എല്ലാവരുടെയും ജീവിതാനുഭവങ്ങളിലേക്ക് പകർന്നെടുക്കാൻ സാധിക്കും; അന്ന് നിങ്ങൾ എന്നെ ചോദ്യം ചെയ്തോളൂ

ആമയും ആമമുട്ടയും തേങ്ങയും എല്ലാവരുടെയും ജീവിതാനുഭവങ്ങളിലേക്ക് പകർന്നെടുക്കാൻ സാധിക്കും; അന്ന് നിങ്ങൾ...

പ്രതീക്ഷിച്ച കാര്യങ്ങൾ വിജയത്തിലേക്ക് എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങൾ വിജയത്തിലേക്ക് എത്തും; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിനം ചിലർക്കു പ്രതീക്ഷകളുടെ...

ശബരിമലയിൽ യുവതീപ്രവേശനത്തിനായി കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ ഇപ്പോൾ ജനങ്ങളെ പറ്റിക്കുകയാണോ?

ശബരിമലയിൽ യുവതീപ്രവേശനത്തിനായി കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ ഇപ്പോൾ ജനങ്ങളെ പറ്റിക്കുകയാണോ? കൊച്ചി:...

വെയിലത്ത് ഇറങ്ങിയാൽ ‘കരിഞ്ഞു’ പോകും; മൂന്നാറിലും ചെങ്ങന്നൂരും യുവി ഇൻഡക്സ് എട്ടിൽ!

വെയിലത്ത് ഇറങ്ങിയാൽ 'കരിഞ്ഞു' പോകും; മൂന്നാറിലും ചെങ്ങന്നൂരും യുവി ഇൻഡക്സ് എട്ടിൽ! തിരുവനന്തപുരം:സംസ്ഥാനത്തെ...

ആദ്യം കളി, പിന്നെ മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കില്ല

ആദ്യം കളി, പിന്നെ മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം...

Related Articles

Popular Categories

spot_imgspot_img