web analytics

1500 രൂപയ്ക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും…ഇടങ്കോലിട്ട് ലോട്ടറി വകുപ്പ്

ആശിച്ചു മോഹിച്ച് പണിത വീടാണ്… അറ്റകൈ പ്രയോ​ഗം കടബാധ്യതയിൽ നിന്നു രക്ഷപ്പെടാനും ഭാര്യയുടെ ചികിത്സയ്ക്കും

1500 രൂപയ്ക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും…ഇടങ്കോലിട്ട് ലോട്ടറി വകുപ്പ്

കേളകം: കടബാധ്യതയിൽ നിന്നു രക്ഷപ്പെടാനും ഭാര്യയുടെ ചികിത്സയ്ക്കാവശ്യമായ ചെലവ് കണ്ടെത്താനും വേണ്ടി വീടും ഭൂമിയും സമ്മാനമായി പ്രഖ്യാപിച്ച് കൂപ്പൺ നറുക്കെടുപ്പ് നടത്താൻ ശ്രമിച്ച കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നി തോമസിന്റെ നീക്കം പൊലീസ് തടഞ്ഞു.

ലോട്ടറി വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെന്നിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും നറുക്കെടുപ്പിനായി അച്ചടിച്ച കൂപ്പണുകൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇന്നലെയാണ് നറുക്കെടുപ്പ് നടത്താനിരുന്നത്. ലോട്ടറി നിയമങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മാർച്ച് മാസത്തിലാണ് ബെന്നി ഈ കൂപ്പൺ പദ്ധതി ആരംഭിച്ചത്. 1500 രൂപ വിലയുള്ള ഒരു കൂപ്പൺ വാങ്ങിയാൽ 3300 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടും 26 സെന്റ് ഭൂമിയും സമ്മാനമായി ലഭിക്കുമെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പ്.

കടബാധ്യത 85 ലക്ഷം രൂപയ്ക്ക് മുകളിലെത്തുകയും ഭാര്യയുടെ തുടർചികിത്സയ്ക്ക് വലിയ തുക കണ്ടെത്തേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് ബെന്നി പറയുന്നു.

ആകെ 10,000 കൂപ്പണുകളാണ് അച്ചടിച്ചത്. പദ്ധതി ആരംഭിച്ച ഘട്ടത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായില്ലെന്നും, അവസാന ഘട്ടത്തിൽ എടുത്ത നടപടി തനിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ബെന്നി പ്രതികരിച്ചു.

കടം 85 ലക്ഷത്തിന് മുകളിൽ എത്തുകയും ഭാര്യയുടെ തുടർചികിത്സയ്ക്കു വൻ തുക ആവശ്യമായി വന്നതോടെയുമാണ് കൂപ്പണുകൾ അച്ചടിച്ചത്. 10000 കൂപ്പണുകൾ അച്ചടിച്ചു.

പദ്ധതി ആവിഷ്കരിച്ചപ്പോൾ പൊലീസ് അന്വേഷണം ഉണ്ടായെങ്കിലും മറ്റ് നടപടികൾ ഉണ്ടായില്ലെന്നും അവസാന ഘട്ടത്തിലെ നടപടി വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നും ബെന്നി പറയുന്നു.

English Summary

Police have stopped a coupon-based lottery scheme initiated by Benny Thomas, a resident of Adayanathodu in Kelakam panchayat, who planned to give away his house and land as a prize to clear mounting debts and meet his wife’s medical expenses. Acting on a complaint from the Lottery Department, police registered a case and seized the coupons, stating that the scheme violated lottery laws. Benny had announced the plan on social media, offering a house and 26 cents of land for a ₹1500 coupon.

kelakam-house-land-coupon-lottery-police-action

Kelakam, coupon lottery case, lottery law violation, police action, debt crisis, medical expenses, Kerala news

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ്...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ആശ്വാസമായി സമാധാന ചർച്ചകൾ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വിപണിയിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം...

Related Articles

Popular Categories

spot_imgspot_img